ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീസി​ലേ​ക്കു മാ​ർ​ച്ച്
Tuesday, October 26, 2021 10:12 PM IST
ആ​ല​പ്പു​ഴ: പൊ​തു​മേ​ഖ​ല സ്വ​കാ​ര്യ​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​കവാ​ത​ക വി​ല കു​റ​യ്ക്കു​ക, ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, ഭ​ഗ​ത്‌​സിം​ഗ് എ​പ്ലോ​യ്മെ​ന്‍റ് ഗ്യാ​ര​ന്‍റി ആ​ക്ട് ന​ട​പ്പാ​ക്കു​ക, പു​തി​യ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക, ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക, തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം 10,000 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു എ​ഐ​വൈ​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശി​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന മാ​ർ​ച്ചും ധ​ർ​ണ​യും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ.​ ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ബി​നോ​യ് വി​ശ്വം എം​പി സ​മ​ര​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബൈ​ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ധ​ർ​ണ​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി സ​നൂ​പ് കു​ഞ്ഞു​മോ​ൻ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​സ്.​എം. ഹു​സൈ​ൻ, ടി.​ടി. ജി​സ്‌​മോ​ൻ, എ. ​ശോ​ഭ, വി​പി​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.