പ്ര​ദ​ർ​ശ​നം ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി
Monday, November 29, 2021 10:11 PM IST
ആ​ല​പ്പു​ഴ: ബോ​സ് കൃ​ഷ്ണ​മാ​ചാ​രി ക്യൂ​റേ​റ്റ് ചെ​യ്ത് ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​മേ ത​റ​വാ​ട് എ​ന്ന സ​മ​കാ​ലീ​ന ക​ലാ​പ്ര​ദ​ർ​ശ​നം കേ​ര​ള ടൂ​റി​സം വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു. പ്ര​ദ​ർ​ശ​ന​ത്തോ​ടു​ള്ള പൊ​തു​ജ​ന പ്ര​തി​ക​ര​ണ​വും അ​ടു​ത്തി​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ഒ​ഴു​ക്കും ക​ണ​ക്കി​ലെ​ടു​ത്ത് ലോ​ക​മേ ത​റ​വാ​ട് പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​കാ​ര​രു​ടെ കൂ​ട്ടാ​യ്മ പ്ര​ദ​ർ​ശ​നം നീ​ട്ടി​ക്കി​ട്ടു​ന്ന​തി​നു വേ​ണ്ടി കേ​ര​ള സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ലാ​കാ​ര​ൻ​മാ​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ അ​ഭ്യ​ർ​ഥ​ന ക​ണ​ക്കി​ലെ​ടു​ത്ത് ടൂ​റി​സം അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു കേ​ര​ള ടൂ​റി​സം വ​കു​പ്പി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം നീ​ട്ടു​ന്ന​തി​നു​ള്ള അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.