ജ​ലസ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
Monday, November 29, 2021 10:14 PM IST
മാ​ന്നാ​ർ: ജ​ല​സ്രോ​ത​സു​ക​ൾ ഭാ​വി ത​ല​മു​റ​യ്ക്കാ​യി കാ​ത്തു​സം​ര​ക്ഷി​ക്കാ​ൻ നാം ​ഓ​രോ​രു​ത്ത​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നു സം​സ്ഥാ​ന ഫി​ഷ​റീ​സ് സാം​സ​്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ മാ​ന്നാ​ർ ഇ​ര​മ​ത്തൂ​ർ മു​സ്‌​ലിം പ​ള്ളി​യു​ടെ കു​ളം ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​ന ക​ർ​മ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ സ​ജി ചെ​റി​യാ​ന്‍റെ 2020 -21 വ​ർ​ഷ​ത്തെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 13ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് കു​ളം ന​വീ​ക​രി​ക്കു​ന്ന​ത്. ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീം അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ര​മ​ത്തൂ​ർ ജു​മാ മ​സ്ജി​ദ് ചീ​ഫ് ഇ​മാം അ​ൽ ഹാ​ഫി മു​ഹ​മ്മ​ദ് ഷ​ബീ​ർ മ​ഹ്‌​ള​രി അ​ൽ​ഹു​ദ​വി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.