പ്ര​തി​ഷേ​ധക്ക​ട​ലാ​യി ജ​നജാ​ഗ​ര​ൺ പ​ദ​യാ​ത്ര
Tuesday, November 30, 2021 10:51 PM IST
തു​റ​വൂ​ർ: കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രുകൾക്കെതി​രേ ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ന​യി​ക്കുന്ന പ്ര​തി​ഷേ​ധ പ​ദ​യാ​ത്ര ജ​ന​സാ​ഗ​ര​മാ​യി. വി​ല​ക്ക​യ​റ്റ​ത്തി​നും പ​ണ​പ്പെ​രു​പ്പ​ത്തി​നും പെ​ട്രോ​ളി​യം ഉ​ത്പ​ന്നങ്ങ​ളു​ടെ വി​ല വ​ർ​ധ​നയ്ക്കുമെ​തി​രേ ന​ട​ത്തു​ന്ന ജ​ന​ജാ​ഗ​ര​ൺ അ​ഭി​യാ​ൻ പ​ദ​യാ​ത്ര പൊ​ന്നാം​വെ​ളി​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് തു​റ​വൂ​രി​ൽ സ​മാ​പി​ച്ചു.

‌ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​എ. ഷു​ക്കൂ​ർ, എം.​ജെ. ജോ​ബ് , ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ്ര​സാ​ദ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം. ​മു​ര​ളി, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ്, ബി. ​ബൈ​ജു, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എ​സ്. ശ​ര​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ തു​റ​വൂ​രി​ൽനി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര കു​ത്തി​യ​തോ​ട്ടി​ൽ സ​മാ​പി​ക്കും.