ഗ​താ​ഗ​ത​ക്കു​രു​ക്കു നീ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്
Tuesday, November 30, 2021 10:56 PM IST
ചേ​ര്‍​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കു നീ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചേ​ർ​ത്ത​ല നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യപാ​ത​യി​ല്‍ അ​ർ​ത്തു​ങ്ക​ൽ ബൈ​പാ​സ്, ക​ണി​ച്ചു​കു​ള​ങ്ങ​ര, വ​ല്ല​യി​ൽ ജം​ഗ​ഷ്നു​ക​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി. സു​രേഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു കോ​യി​ക്ക​ര അ​ധ്യ​ക്ഷ​നാ​യി. ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം ജോ​ർ​ജ് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​യ​ക് കാ​വി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജെ. എ​ബി​മോ​ൻ, ജോ​സ​ഫ് ന​ട​യ്ക്ക​ൽ, ജീ​വ​ൻ ജോ​സ്, ഇ​മ്മാ​നു​വ​ൽ സ​ക്ക​റി​യാ, ചാ​ക്കോ കാ​ളാ​ര​ൻ, എം.​സി.​ചാ​ക്കോ, തോ​മ​സ് പേ​രേ​മ​ഠം, ശ്രീ​നി​വാ​സ പ്ര​ഭു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തെ​രു​വു​നാ​യ്ക്ക​ൾ മു​പ്പ​തോ​ളം കോ​ഴി​ക​ളെ കടിച്ചുകൊ​ന്നു

മാ​ന്നാ​ർ: തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മു​പ്പ​തോ​ളം കോ​ഴി​ക​ൾ ച​ത്തു. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് ഏ​ഴാം വാ​ർ​ഡ് പു​ളി​ക്കാ​ശേ​രി പ​ട്ട​മു​ക്കി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വ​ർ​ഗീ​സ് ചെ​റി​യാ​ന്‍റെ മു​പ്പ​തോ​ളം ഗി​രി​രാ​ജ​ൻ ഇ​ന​ത്തി​ൽ​പ്പെട്ട മു​ട്ട​ക്കോ​ഴി​ക​ളാ​ണ് ച​ത്ത​ത്. പ​തി​ന​ഞ്ചോ​ളം കോ​ഴി​ക​ളെ ക​ടി​ച്ചു കീ​റി​യി​ട്ടു​മു​ണ്ട്. ഉ​പ​ജീ​വ​ന മാ​ർ​ഗ​ത്തി​നാ​യി വീ​ടി​നോ​ടു ചേ​ർ​ന്നുത​ന്നെ കോ​ഴിവ​ള​ർ​ത്ത​ലും മീ​ൻ വ​ള​ർ​ത്ത​ലു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന വ​ർ​ഗീ​സി​ന്‍റെ മു​ട്ട ഇ​ടു​ന്ന കോ​ഴി​ക​ളാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​യ​ത്. ഇ​രു​മ്പു​വേ​ലി ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കോ​ഴി​ക്കൂ​ട് ത​ക​ർ​ത്താ​യി​രു​ന്നു കൂ​ട്ട​മാ​യി തെ​രു​വു​നാ​യ്ക്ക​ൾ അ​ക​ത്തു ക​യ​റി​യ​ത്.