തദ്ദേശീയമായ വി​ത്തു ഉ​ല്പാ​ദ​ന ​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Wednesday, December 1, 2021 10:02 PM IST
നെ​ടു​മു​ടി: അ​നു​ഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന നെ​ൽ​വി​ത്തു​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശി​യ​മാ​യി പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ വി​ത്തു​ഉ​ല്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്രാ​ദേ​ശി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി​ഭ​വ​നു​ക​ൾ മു​ൻ​കൈ എ​ടു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നെ​ൽ​വി​ത്തു​ക​ൾ ഉ​ല്പാ​ദി​പ്പി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ​ക്കു രൂ​പം ന​ല്ക​ണ​മെ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.
സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ്ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബി ക​ല്ലു​പാ​ത്ര , ജോ​മോ​ൻ കു​മ​ര​കം, രാ​ജ​ൻ മേ​പ്രാ​ൽ, ഇ. ​ഷാ​ബ്ദ്ദീ​ൻ, ജോ​ർ​ജ് തോ​മ​സ്, പി.​ജെ. ജെ​യിം​സ്, സു​നി​ൽ കു​മാ​ർ, പി.​റ്റി. രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കേ​ടാ​യ നെ​ൽ​വി​ത്തു​ക​ൾ​ക്കു പ​ക​രം അ​ടി​യ​ന്ത​ര​മാ​യി പു​തി​യ നെ​ൽ​വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.