വ​ർ​ധി​പ്പി​ച്ച നെ​ല്ലു​വി​ല ന​ല്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ
Thursday, December 2, 2021 10:39 PM IST
മ​ങ്കൊ​മ്പ്: കേ​ന്ദ്രസ​ർ​ക്കാ​ർ നെ​ല്ലി​ന് താ​ങ്ങു​വി​ല​യാ​യി വ​ർ​ധി​പ്പി​ച്ച നെ​ല്ലു​വി​ല ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ഏ​കോ​പ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ങ്കൊ​മ്പ് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ഗൊ​വേ​ന്ദ, അ​റു​നൂ​റ് പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​യാ​യ പി. ​കൃ​ഷ്ണ​കു​മാ​ർ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്്തു. കേ​ന്ദ്ര​സ​ർ​ക്കാ​ർ നെ​ല്ലി​നു താ​ങ്ങു​വി​ല​യാ​യി കി​ലോ​ഗ്രാ​മി​ന് 72 പൈ​സ വ​ർ​ത്ഥി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​തു​ക നെ​ല്ലു​വി​ല​യ്‌​ക്കൊ​പ്പം ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചു കൃ​ഷി​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ 2020-21 പു​ഞ്ച സീ​സ​ണി​ൽ കേ​ന്ദ്ര​വി​ഹി​ത​മാ​യ 18.68, സം​സ്ഥാ​ന വി​ഹി​ത​മാ​യ 8.80 എ​ന്നി​വ ചേ​ർ​ത്ത് 27.48 രൂ​പ​യാ​യി​രു​ന്നു ഒ​രു കി​ലോ​ഗ്രാം നെ​ല്ലി​നു വി​ല​യാ​യി ല​ഭി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ, ജ​നു​വ​രി​യി​ലെ ബ​ജ​റ്റി​ൽ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് സം​സ്ഥാ​ന വി​ഹി​ത​മാ​യി 52 പൈ​സ നെ​ല്ലു​വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര-​സം​സ്ഥാ​ന വി​ഹി​ത​ങ്ങ​ൾ ചേ​ർ​ത്ത് 28.72 രൂ​പ ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടാം​കൃ​ഷി​ക്കു സം​ഭ​രി​ച്ച നെ​ല്ലു​വി​ല​യാ​യി കി​ലോ​ഗ്രാ​മി​നു 28 രൂ​പ പ്ര​കാ​ര​മാ​ണ് ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യ​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കേ​ന്ദ്ര വി​ഹി​ത​മാ​യി വ​ർ​ധി​പ്പി​ച്ച​ത​ട​ക്കം 19.40 രൂ​പ പ്ര​കാ​രം അ​ക്കൗ​ണ്ടി​ലെ​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ, സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ടി​യി​രു​ന്ന 9.32 രൂ​പ​യ്ക്കു പ​ക​ര​മാ​യി 8.60 രൂ​പ മാ​ത്ര​മാ​ണ് ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ എ​ത്തി​യ​ത്.
മു​ൻ​കാ​ല​ങ്ങ​ളി​ലെ​ങ്ങു​മു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ചു കൃ​ഷി​യി​റ​ക്കി​യ​തു മൂ​ലം ക​ടു​ത്ത സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​ലാ​യ ത​ങ്ങ​ൾ​ക്കു സ​ഹാ​യം ന​ൽ​കേ​ണ്ട​തി​നു പ​ക​രം നെ​ല്ലു​വി​ല​യി​ൽ കു​റ​വു വ​രു​ത്തി​യ ന​ട​പ​ടി ക​ർ​ഷ​ക സ​മൂ​ഹ​ത്തോ​ടു കാ​ട്ടി​യ ക്രൂ​ര​ത​യാ​ണെ​ന്നു ക​ർ​ഷ​ക​ർ കു​റ്റ​പ്പെ​ടു​ത്തി. നൂ​റു​ക​ണ​ക്കി​നു ക​ർ​ഷ​ക​രു​ടെ അ​ക​മ്പ​ടി​യോ​ടെ രാ​വി​ലെ 10 നാ​രം​ഭി​ച്ച സ​മ​രം ഉ​ച്ച​യ്ക്കു ഒ​ന്നോ​ടെ​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. പാ​ട​ശേ​ഖ​ര ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍​റ് വി.​സി ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി എം.​കെ വ​ർ​ഗീ​സ്, വി​വി​ധ പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഫി​ലി​പ്പ് തോ​മ​സ് മു​ട​ന്താ​ഞ്ഞി​ലി​ൽ, ജോ​സ​ഫ് ജോ​സ​ഫ്, പി.​ടി ജോ​ൺ, ആ​ർ.​ദി​നേ​ശ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.