ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ച് ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്
Thursday, December 2, 2021 10:41 PM IST
മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട്ടി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പ്ര​ള​യ​ക്കെ​ടു​തി​ക​ൾ​ക്കു അ​റു​തിവ​രു​ത്താ​ൻ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ നി​യ​ന്ത്രി​ത​മാ​യി അ​ട​ച്ചു ജ​ല​നി​ര​പ്പു നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഏ​റെ വൈ​കി​യി​ട്ടും പു​ഞ്ച​കൃ​ഷി ആ​രം​ഭി​ക്കാ​നാ​കാ​ത്ത​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ വീ​ടു​ക​ളും റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​ണ്. പു​ഞ്ച​കൃ​ഷി ഇ​നി​യും ആ​രം​ഭി​ക്ക​ാത്ത​തി​നാ​ൽ ക​ർ​ഷ​ക​ത്തൊ​ഴി​ളി​ക​ൾ​ക്കു തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വു നി​ല​ച്ചി​ട്ടു ഒ​ന്ന​ര​യാ​ഴ്ച​യോ​ള​മാ​യി​ട്ടും ജ​ല​നി​ര​പ്പു താ​ഴു​ന്നി​ല്ല. ക​ട​ലി​ൽനി​ന്നു​ള്ള വേ​ലി​യേ​റ്റ​മാ​ണ് ഇ​പ്പോ​ൾ കു​ട്ട​നാ​ടി​നെ ദു​രി​ത​ക്ക​യ​ത്തി​ലാ​ക്കു​ന്ന​ത്. നേ​ര​ത്തെ പു​ല​ർ​ച്ചെ സ​മ​യ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യോ​ട​ടു​ത്തു​മാ​യി​രു​ന്നു വേ​ലി​യേ​റ്റം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യും ഉ​ച്ച​യോ​ടെ​യു​മാ​യി ര​ണ്ടു​ത​വ​ണ വേ​ലി​യേ​റ്റം അ​നു​ഭ​വ​പ്പെ​ട്ടു. വേ​ലി​യേ​റ്റ, വേ​ലി​യി​റ​ക്ക സ​മ​യ​ങ്ങ​ളി​ൽ മു​ക്കാ​ല​ടി മു​ത​ൽ ഒ​ര​ടി വ​രെ ജ​ല​നി​ര​പ്പി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കു​ന്നു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ലൊ​ന്നും ഉ​ണ്ടാ​കാ​തി​രു​ന്ന പ്ര​തി​ഭാ​സം ക​ർ​ഷ​ക​രെ വ​ല്ലാ​തെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

തു​ലാം ആ​ദ്യ​വാ​ര​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി ക​ർ​ഷ​ക​ർ പു​ഞ്ച​കൃ​ഷി​ക്കു​ള്ള വി​ത​യാ​രം​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഒ​രുമാ​സം വൈ​കി​യി​ട്ടും പ​കു​തി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പോ​ലും ഇ​നി​യും വി​ത​യാ​രം​ഭി​ച്ചി​ട്ടി​ല്ല. പ​മ്പിം​ഗ് ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഇ​ക്കു​റി ര​ണ്ടും മൂ​ന്നും ത​വ​ണ പ​മ്പിം​ഗ് ന​ട​ന്നി​രു​ന്നു. ഓ​രോ ത​വ​ണ​യും വ​റ്റി വ​രു​മ്പോ​ഴും മ​ഴ​യെ​ത്തു​ക​യും പാ​ട​ത്തു വീ​ണ്ടും വെ​ള്ളം നി​റ​യു​ക​യു​മാ​യി​രു​ന്നു. പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും ശ​ക്ത​മാ​യ പു​റം​ബ​ണ്ടു​ക​ളി​ല്ലെ​ന്ന​തും പ്ര​ശ്ന​മാ​ണ്. ഇ​ത്ത​രം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ത​യി​റ​ക്കാ​ൻ ക​ർ​ഷ​ക​ർ മ​ടി​ക്കു​ന്നു. ന​ല്ല വേ​ലി​യേ​റ്റ​മു​ണ്ടാ​യാ​ൽ മ​ട​വീ​ഴ്ച​യു​ണ്ടാ​കു​ക​യും വി​ത ന​ശി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​മാ​യി ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ളി​ൽ പ​കു​തി​യെ​ങ്കി​ലും താ​ഴ്ത്ത​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. ഇ​ങ്ങ​നെ വ​ന്നാ​ൽ വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ൽ ക​ട​ലി​ൽനി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ ത​ള്ളി​ക്ക​യ​റ്റം ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​നും ജ​ല​നി​ര​പ്പു നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നാ​കു​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ വാ​ദം. തു​ട​ർ​ച്ച​യാ​യ പ്ര​ള​യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ലെ ഗ്രാ​മീ​ണ​റോ​ഡു​ക​ളി​ൽ പ​ല​തും ഇ​പ്പോ​ൾ വെ​ള്ളം ക​യ​റി ഗ​താ​ഗ​ത​ത​ട​സം നേ​രി​ടു​ന്ന​വ​യാ​ണ്. പ​മ്പിം​ഗ് ന​ട​ത്തി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ സ​മീ​പ​ത്തെ റോ​ഡു​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തും. കു​ട്ട​നാ​ട്ടി​ലെ പു​ഞ്ച​കൃ​ഷി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​യും കൃ​ഷി​വ​കു​പ്പി​ന്‍റേ​യും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.