ശു​ദ്ധ​ജ​ല വി​ത​ര​ണ​മി​ല്ലാ​തെ വെ​ള്ള​ക്ക​രം ഈ​ടാ​ക്കു​ന്നു​വെ​ന്നു പ​രാ​തി
Thursday, December 2, 2021 10:41 PM IST
എ​ട​ത്വ: പൈ​പ്പ്‌​ലൈ​ന്‍ ചോ​ര്‍​ച്ച അ​വ​ഗ​ണി​ച്ച് ജ​ല​അ​ഥോ​റി​റ്റി എ​ട​ത്വ സെ​ക്‌​ഷ​ന്‍ ഓ​ഫീ​സ്. ശു​ദ്ധ​ജ​ല വി​ത​ര​ണ​മി​ല്ലാ​തെ നൂ​റോ​ളം ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്ത​ക്ക​ളി​ല്‍നി​ന്നും വെ​ള്ള​ക്ക​രം ഈ​ട​ാക്കു​ന്ന​താ​യി പ​രാ​തി. കേ​ള​മം​ഗ​ലം ബോ​ര്‍​ബ​ല്ലി​ല്‍നി​ന്നും ത​ക​ഴി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ലേ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന ശു​ദ്ധ​ജ​ല പൈ​പ്പാ​ണ് ചെ​ക്കി​ടി​ക്കാ​ട് പ​റ​ത്ത​റ പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റു​വ​ശ​ത്താ​യി പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്.
കേ​ള​മം​ഗ​ലം വെ​ന്ത്യാ​നി​ക്ക​ല്‍ പാ​ട​ത്തെ വെ​ള്ളം വ​റ്റി​ക്കാ​നാ​യി എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​ന പാ​ത​യ്ക്കു കു​റു​കെ സ്ഥാ​പി​ച്ച ക​ലു​ങ്കി​ലൂ​ടെ​യാ​ണ് പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം ചോ​രു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ഈ ​ഭാ​ഗ​ത്തു​കൂ​ടി പൈ​പ്പ് ചോ​ര്‍​ച്ച അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ചോ​ര്‍​ച്ച ക​ണ്ട​തോ​ടെ സ​മീ​പ വാ​സി​ക​ള്‍ എ​ട​ത്വ സെ​ക‌്ഷ​ന്‍ ഓ​ഫീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടു. എ​ന്നാ​ല്‍, ചോ​ര്‍​ച്ച ക​ണ്ടെ​ത്തി​യ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​ലും ഉ​ദ്യോഗ​സ്ഥ​ര്‍ എ​ത്തി​യി​ല്ല. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നു ലി​റ്റ​ര്‍ ശു​ദ്ധ​ജ​ല​മാ​ണ് പാ​ഴാ​കു​ന്ന​ത്. പ​റ​ത്ത​റ പാ​ല​ത്തി​നു കി​ഴ​ക്ക് ചെ​ക്കി​ടി​ക്കാ​ട് പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.
ഒ​ട്ടു​മി​ക്ക കു​ടും​ബ​ങ്ങ​ളും ഗാ​ര്‍​ഹി​ക ക​ണ​ക‌്ഷ​ന്‍ എ​ടു​ത്തി​ട്ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മീ​റ്റ​ര്‍ റീ​ഡിം​ഗ് എ​ടു​ക്കാ​ന്‍ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​യോ​ടും ഉ​പ​ഭോ​ക്താ​ക്ക​ള്‍ പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. വെ​ള്ള​മി​ല്ലാ​തെ പ്ര​തി​മാ​സം വെ​ള്ള​ക്ക​രം ന​ല്‍​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തി​നോ​ട​കം എ​ട​ത്വ സെ​ക്‌​ഷ​ന്‍ ഓ​ഫീ​സി​ല്‍ മൂ​ന്നു സെ​ക്‌​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ത്തി​യെ​ങ്കി​ലും ഇ​വ​രും പ​രാ​തി ചെ​വി​ക്കൊ​ള്ളാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ കൊ​ടു​മ്പി​രി​ശേ​രി​ല്‍ അ​ഞ്ചി​ല്‍ വ​ർ​ഗീ​സ് ജോ​സ​ഫ് പ​രാ​തി​പ്പെ​ടു​ന്നു.