സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന: മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ൽ
Friday, December 3, 2021 11:18 PM IST
അ​മ്പ​ല​പ്പു​ഴ: സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യോ​ടു​ള്ള പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ പ്ര​തീ​കാ​ത്മ​ക പ്ര​തി​ഷേ​ധം ന​ട​ത്തി. ക​ഴി​ഞ്ഞവ​ർ​ഷം പു​റ​ത്തി​റ​ക്കി​യ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും എ​ൻ​ട്രി കേ​ഡ​ർ ത​ല​ത്തി​ലു​ള്ള അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രെ പു​തു​താ​യി ആ​രം​ഭി​ച്ച ഇ​ടു​ക്കി, കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്കു പു​ന​ർ​വി​ന്യ​സ​നം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​നും ആ​രോ​ഗ്യമ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ‘മി​നി​റ്റെ​ഡ് മീ​റ്റിം​ഗ്’ ന​ട​ത്ത​ണ​മെ​ന്ന് കെ​ജി​എം​സി​ടി​എ ന​വം​ബ​ർ 16ന് ​സ​ർ​ക്കാ​രി​നോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​നു​കൂ​ല​ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വാ​ത്തപ​ക്ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ ഒ​ന്നു​മു​ത​ൽ സ​മ​ര​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​മെ​ന്നും സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്ന​താ​ണ്. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു ഇ​തു​വ​രെ​യും അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീസു​ക​ൾ​ക്കു മു​ൻ​പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​യും പ​ഠ​ന നി​ഷേ​ധ ജാ​ഥ​യും ന​ട​ത്തിയത്. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം കാ​ലാ​നു​സൃ​ത​മാ​യി സ്വ​യം പ​ഠ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യോ​ടു​ള്ള പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി അ​ന്നു​മു​ത​ൽ സ്വ​യ​മു​ള്ള പ​ഠ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്‍റെ പ്ര​തീ​കാ​ത്മ​ക​മാ​യി അ​ധ്യാ​പ​ക​ർ സ്വ​ന്തം മെ​ഡി​ക്ക​ൽ പ​ഠ​ന​പു​സ്ത​ക​ങ്ങ​ൾ ജാ​ഥാ​ന​ന്ത​രം പ്രി​ൻ​സി​പ്പ​ലി​നെ തി​രി​ച്ചേ​ൽ​പ്പി​ച്ചു. കെ​ജി​എം​സി​ടി​എ സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി ഡോ. ​നി​ർ​മ​ൽ ഭാ​സ്ക​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഡോ. ​പി.​എ​സ്.​സ​ജ​യ്, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഡോ. ​പി.​എ​സ്.​ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.