ലോ​ക​ ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ല്‍ ചെ​ങ്ങ​ന്നൂ​രി​ൽ ച​ങ്ങാ​തി​ക്കൂ​ട്ടം
Friday, December 3, 2021 11:18 PM IST
ചെ​ങ്ങ​ന്നൂ​ര്‍: ലോ​ക​ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ബിആ​ര്‍സി ​ചെ​ങ്ങ​ന്നൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ "ച​ങ്ങാ​തി​ക്കൂ​ട്ടം' പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കി​ട​പ്പി​ലാ​യ കു​ട്ടി​ക​ളു​ടെ വീ​ട്ടി​ല്‍ എ​ത്തി സ​ഹ​പ​ഠി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഒ​രു ദി​നം ചെ​ല​വ​ഴി​ക്കു​ക, അ​വ​രു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന​താ​ണ് ച​ങ്ങാ​തി​ക്കൂ​ട്ടം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ആ​ല ഗ​വ.​ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ദേ​വി​ക അ​രു​ണി​ന്‍റെ വീ​ട്ടി​ല്‍ കൂ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന ച​ങ്ങാ​തി​ക്കൂ​ട്ടം ഒ​ത്തു​കൂ​ടി പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ചു. ആ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.