വി​ക​സ​ന​ത്തു​ട​ര്‍​ച്ച​യു​ടെ ആ​റു മാ​സ​ങ്ങ​ള്‍; സ​ഞ്ച​രി​ക്കു​ന്ന ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം ഇ​ന്നു​മു​ത​ല്‍
Friday, December 3, 2021 11:18 PM IST
ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടാ​മ​ത്തെ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നേ​ര്‍​ക്കാ​ഴ്ച്ച​യു​മാ​യി സ​ഞ്ച​രി​ക്കു​ന്ന ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം ഇ​ന്ന് തു​ട​ങ്ങും. വി​ക​ന​സ​ന​ത്തു​ട​ര്‍​ച്ച​യു​ടെ ആ​റു മാ​സ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍​പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ര്‍​ശ​നം രാ​വി​ലെ പ​ത്തി​ന് ചെ​റി​യ​നാ​ട് പ​ട​നി​ലം ജം​ഗ്ഷ​നി​ല്‍ ഫി​ഷ​റീ​സ്‌​സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ര​മേ​ഷ്, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. വി​ക​സ​ന​ക്ഷേ​മ ഫോ​ട്ടോ​ക​ള്‍​ക്കു പു​റ​മെ വീ​ഡി​യോ​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന വ​കു​പ്പി​ന്‍റെ മൊ​ബൈ​ല്‍ എ​ക്സി​ബി​ഷ​ന്‍ യൂ​ണി​റ്റ് ഡി​സം​ബ​ര്‍ പ​ത്തു​വ​രെ ജി​ല്ല​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തും.