സൈ​ക്കി​ൾ യാ​ത്രി​ക​ൻ വാഹനമിടിച്ച് മ​രി​ച്ചു
Saturday, December 4, 2021 10:42 PM IST
ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ൽ ത​ങ്കി​ക​വ​ല​യി​ൽ സൈ​ക്കി​ൾ യാ​ത്രി​ക​ൻ വ​ണ്ടി​യി​ടി​ച്ചു മ​രി​ച്ചു. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് പാ​റ​ക്ക​ൽ​ച്ചി​റ വി​ശ്വ​പ്പ​ൻ​പി​ള്ള (67) ആ​ണ്‍ മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യി.
പ​രി​ക്കേ​റ്റ വി​ശ്വ​പ്പ​ൻ​പി​ള്ള​യെ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശ​പ്പി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചു. ഇ​ടി​ച്ച​വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഭാ​ര്യ: ഉ​ഷാ​ദേ​വി. മ​ക്ക​ൾ: വി​ദ്യ, വി​ന​യ. മ​രു​മ​ക്ക​ൾ: സു​ജി​ത്ത് (ബ​ഹ​റി​ൻ), അ​നൂ​പ് (ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ്).