ജോ​ലി ക​ഴി​ഞ്ഞു സ്കൂ​ട്ട​റി​ൽ മ​ട​ങ്ങി​യ ന​ഴ്സി​നു ബൈ​ക്കു​ത​ട്ടി പ​രി​ക്കേ​റ്റു
Saturday, December 4, 2021 10:44 PM IST
ചെ​ങ്ങ​ന്നൂ​ർ: ജോ​ലി ക​ഴി​ഞ്ഞ് സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്കു പോ​യ ന​ഴ്സി​നു ബൈ​ക്ക് ത​ട്ടി പ​രി​ക്കേ​റ്റു.തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ നേ​ഴ്സാ​യ ക​ല്ലി​ശ്ശേ​രി സ്വ​ദേ​ശി​യാ​യ യു​വ​തി​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​യു​വ​തി സ്കൂ​ട്ട​റി​ൽ എം​സി റോ​ഡി​ൽ പ​റ​യ​ന​ക്കു​ഴി​ക്കു സ​മീ​പം എ​ത്തി​യ​പ്പോ​ൾ പി​ന്നി​ൽ നി​ന്നും​വ​ന്ന ബൈ​ക്ക് ഇ​വ​ർ ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ യു​വ​തി​ക്കു മൂ​ക്കി​നു പൊ​ട്ട​ലും മു​ഖ​ത്തു മു​റി​വു​മേ​റ്റു.
ശ​ബ്ദം കേ​ട്ടു തൊ​ട്ട​ടു​ത്ത ക​ട​ക​ളി​ൽ നി​ന്നും ആ​ളു​ക​ൾ ഓ​ടി​യെ​ത്തു​ന്ന​തു​ക​ണ്ട് ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ൾ വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു ഓ​ടി. എ​ന്നാ​ൽ അ​ല്പ​സ​മ​യ​ത്തി​നു ശേ​ഷം മ​റ്റൊ​രു പ​ൾ​സ​ർ​ബൈ​ക്ക് എം​സി റോ​ഡി​ലൂ​ടെ അ​ക്ര​മി​ക​ളു​ടെ അ​രി​കി​ൽ വ​ന്നു നി​ന്നു. ഇ​രു​വ​രും ആ ​ബൈ​ക്കി​ൽ ക​യ​റി പോ​യ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കു അ​തി​വേ​ഗം സ്ഥ​ലം വി​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നും പോ​ലീ​സ് എ​ത്തി ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബൈ​ക്ക് പാ​റ​ശാ​ല സ്വ​ദേ​ശി​യു​ടെ​താ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
ഉ​ട​മ​യെക്കുറി​ച്ചും അ​ന്വേ​ഷി​ച്ചു വ​രു​ന്നു. ഇ​തി​ന്‍റെ മു​ൻ​വ​ശ​ത്തെ ന​മ്പ​ർ പ്ലേ​റ്റ് ഒ​ടി​ച്ച് മ​ട​ക്കി​യ നി​ല​യി​ലാ​ണ്. പ്ര​തി​ക​ളെ പ​റ്റി കൂ​ടു​ത​ൽ വി​വ​രം അ​ന്വേ​ഷി​ച്ചു വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥ​ല​ത്തെ​ത്തി​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് യു​വ​തി​യെആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.
തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള​താ​ണു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബൈ​ക്ക്. മു​ൻ​വ​ശ​ത്തെ ന​മ്പ​ർ​പ്ലേ​റ്റ് വാ​യി​ക്കാ​നാ​കാ​ത്ത വി​ധം മ​ട​ക്കി​വ​ച്ച നി​ല​യി​ലാ​ണ്. സ്ഥ​ല​ത്തു ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ സം​ഭ​വം മോ​ഷ​ണ​ശ്ര​മ​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചു വ​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.