ദി​വ​സ​വേ​ത​ന​ക്കാ​ര​ന് വീ​ണ്ടും നി​യ​മ​നം ന​ല്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, December 4, 2021 10:45 PM IST
ആ​ല​പ്പു​ഴ: വ​നം​വ​കു​പ്പി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്പോ​ൾ പ​റ​ഞ്ഞു​വി​ട്ട​യാ​ൾ​ക്ക് മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ല്കി അ​ർ​ഹ​മാ​യ ഏ​തെ​ങ്കി​ലും ജോ​ലി​യി​ൽ നി​യ​മി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി. ആ​ല​പ്പു​ഴ ഡ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ​ക്കാ​ണ് നി​ർ​ദേ​ശം ന​ല്കി​യ​ത്.
ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ആ​ല​പ്പു​ഴ ഡി​വി​ഷ​നു കീ​ഴി​ൽ ജോ​ലി ചെ​യ്തി​രു​ന്ന എ​ൻ. സു​രേ​ന്ദ്ര​ന്‍റെ നി​യ​മ​നം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.
ഡ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​രാ​തി​ക്കാ​ര​നാ​യ സു​രേ​ന്ദ്ര​ൻ പ​ത്തു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന​താ​യും സ​മ്മ​തി​ക്കു​ന്നു. ഒ​രു​വ​ർ​ഷ​മാ​യി ജോ​ലി​ക്കു വ​രു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
വേ​ത​നം വ​ർ​ധി​പ്പി​ച്ചു ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്കി​യ​തി​നാ​ലാ​ണ് ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ട​തെ​ന്നും പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു. ത​നി​ക്കു മ​റ്റു വ​രു​മാ​ന​മാ​ർ​ഗ​മൊ​ന്നു​മി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു.