ഹരിപ്പാട്ട് സ​ഞ്ച​രി​ക്കു​ന്ന മാ​വേ​ലി​സ്റ്റോ​റു​ക​ൾ
Saturday, December 4, 2021 10:45 PM IST
ഹ​രി​പ്പാ​ട്: വി​ല വ​ർ​ധ​ന​വ് നി​യ​ന്ത്രി​ക്കാ​ൻ സ​ഞ്ച​രി​ക്കു​ന്ന മാ​വേ​ലി സ്റ്റോ​റു​ക​ൾ. പൊ​തു​വി​പ​ണി​യി​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധ​ന​വി​നി​ട​യാ​ക്കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​പ്ലൈ​കോ സ​ഞ്ച​രി​ക്കു​ന്ന മാ​വേ​ലി സ്റ്റോ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.
കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​ഞ്ച​രി​ക്കു​ന്ന മാ​വേ​ലി സ്റ്റോ​റി​ന്‍റെ വി​പ​ണ​നോ​ദ്ഘാ​ട​നം നാ​ളെ ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ​യും കാ​യം​കു​ള​ത്തേ​ത് ഏ​ഴി​ന് യു. ​പ്ര​തി​ഭ എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും.