പൊ​ളി​ച്ചി​ട്ടി​ട്ട് മാ​സ​ങ്ങ​ൾ, റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ലെ​ന്നു പ​രാ​തി
Sunday, December 5, 2021 10:49 PM IST
അ​മ്പ​ല​പ്പു​ഴ: റോ​ഡ് പൊ​ളി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ല. ദേ​ശീയപാ​ത​യി​ൽ പു​ന്ന​പ്ര പോ​ലീസ് സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തുനി​ന്ന് കി​ഴ​ക്കോ​ട്ടു പോ​കു​ന്ന വി​വി​ധ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി​യ​ത്. പു​ന്നപ്ര​ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, എ​ട്ട് വാ​ർ​ഡു​ക​ളി​ലെ റോ​ഡാ​ണ് മാ​സ​ങ്ങ​ൾ​ക്കു മു​മ്പു പൊ​ളി​ച്ച​ത്. കു​ണ്ടും കു​ഴി​യും മൂ​ലം വ​ർ​ഷ​ങ്ങ​ളാ​യി ശാ​പ​മോ​ഷം കാ​ത്തുകി​ട​ന്ന​വ​യാ​ണ്. റോ​ഡ് പൊ​ളി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്ക് ഏ​റെ സ​ന്തോ​ഷ​മാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള യാ​ത്രാ ദു​രി​ത​ത്തി​നു അ​റു​തി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു. എ​ന്നാ​ൽ പൊ​ളി​ച്ച ഭാ​ഗ​ത്ത് മെ​റ്റ​ൽ നി​ര​ത്തി​യ​ത​ല്ലാ​തെ ടാ​റിം​ഗ് ന​ട​ത്തി​യി​ല്ല. കൂ​ർ​ത്ത ക​ല്ലു​ക​ളി​ൽ ക​യ​റി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​മ​റി​യു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി.

പൊ​ന്തു​വ​ല​യി​ൽ അ​പൂ​ർ​വ​യി​നം മ​ത്സ്യം

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ പൊ​ന്തുവ​ല​യി​ൽ അ​പൂ​ർ​വ​യി​നം മ​ത്സ്യം. പു​ന്ന​പ്ര വി​യാ​നി ക​ട​പ്പു​റ​ത്ത് കഴിഞ്ഞദിവസം രാ​വി​ലെ പൊ​ന്തി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ സ​ണ്ണി​യു​ടെ വ​ല​യി​ലാ​ണ് മ​ത്സ്യം കു​ടു​ങ്ങി​യ​ത്. വ​രി​ത​ല​യെ​ന്നാ​ണ് പേ​ര്. തി​ര​ണ്ടി​യു​ടെ ആ​കൃ​തി​യും സ്രാ​വി​ന്‍റെ വാ​ലു പോ​ലു​ള്ള ആ​കൃ​തി​യു​മാ​ണ്. രു​ചി​യേ​റി​യ മാം​സ​മാ​ണ്. സാ​ധ​ര​ണ പു​റം ക​ട​ലി​ൽ മാ​ത്രം കാ​ണു​ന്ന മ​ത്സ്യം ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള​പ്പോ​ഴാ​ണ് ക​ര​യി​ലേ​ക്ക് റോ​ക്ക​റ്റ് പോ​ലെ പാ​ഞ്ഞെ​ത്തു​ന്ന​തെ​ന്ന് മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.