കാ​ർ ക​ത്തി​ന​ശി​ച്ചു
Sunday, December 5, 2021 10:49 PM IST
മാ​വേ​ലി​ക്ക​ര: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ പൂ​ർ​ണ​മാ​യി ക​ത്തിന​ശി​ച്ചു. പി​താ​വും മ​ക​നും ര​ക്ഷ​പ്പെ​ട്ടു. ഭ​ര​ണി​ക്കാ​വ് ആ​ദി​ക്കാ​ട്ട് ശ്രീ​നി​യും ഇ​ള​യ​മ​ക​ൻ ശ്രീ​ഹ​രി​യു​മാ​ണു അ​പ​ക​ട​ത്തി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 9.20നു ​നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്താ​ണ് തീ ​പ​ട​ർ​ന്ന​ത്. മൂ​ത്ത​മ​ക​ൻ ശ്രീ​വാ​സി​നെ വി​ളി​ക്കു​ന്ന​തി​നാ​യാ​ണു ശ്രീ​നി കാ​റി​ൽ എ​ത്തി​യ​ത്. ശ്രീ​നി പു​റ​ത്തി​റ​ങ്ങി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു ക​യ​റി​യ​തി​നു പി​ന്നാ​ലെ കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തു സ്പാ​ർ​ക്ക് ക​ണ്ട​തി​നെ തു​ട​ർ​ന്നു ശ്രീ​ഹ​രി​യും പു​റ​ത്തി​റ​ങ്ങി. ഇ​തി​നു പി​ന്നാ​ലെ കാ​റി​ൽ തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​യെ​ത്തി സ്റ്റേ​ഷ​നി​ലെ അ​ഗ്നി​ശ​മ​ന യ​ന്ത്രം എ​ടു​ത്തു​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്തി​ച്ചി​ല്ല. മാ​വേ​ലി​ക്ക​രനി​ന്നു അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ ​അ​ണ​ച്ചു.