താ​റാ​വു​ക​ൾ ച​ത്തി​ട്ട് ദി​വ​സ​ങ്ങ​ൾ; പ​രി​ശോ​ധ​നാ​ഫ​ലം ഇനിയും വ​ന്നി​ല്ല
Sunday, December 5, 2021 10:49 PM IST
അ​മ്പ​ല​പ്പു​ഴ: താ​റാ​വു​ക​ൾ കൂ​ട്ട​മാ​യി ച​ത്തൊ​ടു​ങ്ങി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും അ​ന്തി​മ പ​രി​ശോ​ധ​നാ ഫ​ലം ഇ​തു​വ​രേ​യും പു​റ​ത്തു​വ​ന്നി​ല്ല. താ​റാ​വു ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി. പു​റ​ക്കാ​ട്, ക​രു​മാ​ടി ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പ​തി​നാ​യി​ര​ത്തി​ല​ധി​കം താ​റാ​വു​ക​ൾ ച​ത്ത​ത്. ഇ​തേ​ത്തു​ട​ർ​ന്ന് തി​രു​വ​ല്ല മ​ഞ്ഞാ​ടി​യി​ൽനി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ച​ത്ത താ​റാ​വു​ക​ളു​ടെ​യും രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​യു​ടെ​യും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​വ ഭോ​പ്പാ​ലി​ലെ ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.
ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും പ​രി​ശോ​ധ​നാഫ​ലം ല​ഭി​ക്കാ​ത്ത​തി​നാ​ൽ താ​റാ​വു​ക​ൾ ച​ത്ത​തി​ന്‍റെ കാ​ര​ണം എ​ന്തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നു​മാ​യി​ല്ല. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മൂ​ന്നോ നാ​ലോ ദി​വ​സ​ത്തി​നു​ള്ളി​ൽ ഭോ​പ്പാ​ലി​ൽനി​ന്ന് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​തി​നെതു​ട​ർ​ന്ന് പ​ക്ഷി​പ്പ​നി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ഇ​തി​നെ​തി​രെ പ്ര​തി​രോ​ധ -ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ, മു​ൻ വ​ർ​ഷ​ത്തെ​പ്പോ​ലെ ത​ന്നെ പ​ക്ഷി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ത​ന്നെ​യാ​ണ് താ​റാ​വു​ക​ൾ ച​ത്തുവീ​ഴു​ന്ന​ത്. അ​തി​നി​ടെ ക്രി​സ്മ​സ് വി​പ​ണി ല​ക്ഷ്യ​മി​ട്ട് താ​റാ​വു​ക​ളെ വ​ള​ർ​ത്തു​ന്ന മ​റ്റ് ക​ർ​ഷ​ക​രു​ടെ സ​മ്മ​ർ​ദ​മാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു വി​ടാ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. പ​ക്ഷി​പ്പ​നി​യാ​ണെ​ന്ന സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യാ​ൽ ക്രി​സ്മ​സ് വി​പ​ണി​യെ ഇ​തു ബാ​ധി​ക്കും. പ​ക്ഷി​പ്പ​നി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചാ​ൽ ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​ര​വും സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ടിവ​രും. ഇ​തൊ​ഴി​വാ​ക്കാ​നാ​ണ് പ​രി​ശോ​ധ​നാ ഫ​ലം വൈ​കി​പ്പി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.