പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യ​ കേ​സ്: ആ​ണ്‍​വേ​ഷ​ത്തി​ല്‍ ക​ഴി​യു​ന്ന യു​വ​തി അ​റ​സ്റ്റി​ല്‍
Monday, January 17, 2022 10:58 PM IST
മാ​വേ​ലി​ക്ക​ര: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ ആ​ണ്‍​വേ​ഷ​ത്തി​ല്‍ ക​ഴി​യു​ന്ന യു​വ​തി അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം വീ​ര​ണ​ക്കാ​വ് കൃ​പാ​നി​ല​യ​ത്തി​ൽ സ​ന്ധ്യ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ പ്ല​സ്‌വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വീ​ട്ടി​ല്‍നി​ന്നു വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ കേ​സി​ലാ​ണു പ്ര​തി​യെ പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രാ​ഴ്ച നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ തൃ​ശൂ​രി​ല്‍ നി​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ സ​ന്ധ്യ​യു​ടെ പേ​രി​ൽ 2016ല്‍ 14 ​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച​തി​നു കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു പോ​ക്‌​സോ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സ​ന്ധ്യ വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്. ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി ഡോ.​ആ​ര്‍.​ ജോ​സ്, കു​റ​ത്തി​കാ​ട് സി​ഐ എ​സ്.​ നി​സാം, എ​സ്‌​ഐ ബൈ​ജു, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ നൗ​ഷാ​ദ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​രു​ണ്‍ ഭാ​സ്‌​ക​ര്‍, ഷെ​ഫീ​ഖ്, വ​നി​ത സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ്വ​ര്‍​ണ​രേ​ഖ, ര​മ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.