വീ​ട്ടി​ൽ വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം: പ്ര​ധാ​നപ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Friday, January 21, 2022 10:52 PM IST
അ​മ്പ​ല​പ്പു​ഴ: ക​രൂ​രി​ൽ വീ​ട്ടി​ൽ വ്യാ​ജമ​ദ്യ നി​ർ​മാ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​രൂ​ർ രോ​ഹി​ണി നി​വാ​സി​ൽ ശ്രീ​രാ​ജ് (29), പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് പു​ത്ത​ൻ​ചി​റ വീ​ട്ടി​ൽ ഷി​ബു​ലാ​ൽ (44) എ​ന്നി​വ​രെ​യാ​ണ് ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി​യി​ൽനി​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തേ കേ​സി​ൽ മു​ന്പ് മ​നോ​ജ്, രാ​ഹു​ൽ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ ന​വം​ബ​ർ 25 നാ​ണ് പു​റ​ക്കാ​ട് ക​രൂ​ർ കി​ഴ​ക്ക് ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽനി​ന്ന് 45 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശമ​ദ്യ​വും മ​ദ്യം നി​ർ​മി​ക്കാ​നു​ള്ള സ്പി​രി​റ്റും അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽനി​ന്നു ലോ​ക്ഡൗ​ൺ സ​മ​യം മു​ത​ൽ കാ​ലി​ത്തീ​റ്റ ഇ​റ​ക്കു​മ​തി​യു​ടെ മ​റ​വി​ൽ സ്പി​രി​റ്റെ​ത്തി​ച്ച് വ്യാ​ജ​മാ​യി മ​ദ്യം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലു​ള്ള"ഡാ​ഡി​വി​ത്സ​ൻ റം, ​എംസി ബ്രാ​ണ്ടി എ​ന്നി​വ​യാ​യി​രു​ന്നു നി​ർ​മി​ച്ചി​രു​ന്ന​ത്. നി​ർ​മി​ച്ച മ​ദ്യം ലേ​ബ​ൽ ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ സ്റ്റി​ക്ക​ർ, ഹോ​ളോ​ഗ്രാം, കു​പ്പി​ക​ൾ എ​ന്നി​വ ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്നു. നി​ർ​മി​ച്ചു കു​പ്പി​യി​ലാ​ക്കി​യ മ​ദ്യം ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ മു​ഖേ​ന ജി​ല്ല​യ്ക്കു പു​റ​ത്തും ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​താ​യി പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.

അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി സു​രേ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ദ്വി​ജേ​ഷ് എ​എ​സ്ഐ സ​ജി​മോ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സി​പി​ഒ എ​ബി തോ​മ​സ്, ഹ​രി​കൃ​ഷ്ണ​ൻ, ടോ​ണി വ​ർ​ഗീ​സ്, വി​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ത​മി​ഴ്നാ​ട്ടി​ലെ സ്പി​രി​റ്റ് മൊ​ത്ത​ക​ച്ച​വ​ട സം​ഘ​ത്തെ​യും അ​റ​സ്റ്റ് ചെ​യ്യേ​ണ്ട​താ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത​ട​ക്കം അ​മ്പ​ല​പ്പു​ഴ, പ​റ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബാ​റു​ക​ളി​ലും മ​റ്റും ഈ ​സം​ഘം വ്യാ​പ​ക​മാ​യി അ​ന​ധി​കൃ​ത മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യാ​ണ്‌ സൂ​ച​ന.