ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഓ​പ്പ​ൺ ഫ്ലൈ ​ഓ​വ​ർ നി​ർ​മി​ക്ക​ണ​മെ​ന്ന് എ.​എം. ആ​രി​ഫ്‌ എം​പി
Sunday, January 23, 2022 10:41 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​ത്തി​ൽ ഗ്രേ​ഡ്‌ സെ​പ്പ​റേ​റ്റ​ർ മാ​തൃ​ക​യി​ൽ ഉ​യ​ര​പ്പാ​ത പ​ണി​യു​ന്ന​തി​നു പ​ക​രം ഓ​പ്പ​ൺ ഫ്ലൈ ​ഓ​വ​ർ (തു​റ​ന്ന മേ​ൽ​പ്പാ​ലം) പ​ണി​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ എ.​എം. ​ആ​രി​ഫ്‌ എം​പി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​തമ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക്‌ ക​ത്തു ന​ൽ​കി. നി​ല​വി​ൽ അം​ഗീ​ക​രി​ച്ച പ്ലാ​ൻ പ്ര​കാ​രം ഹൈ​സ്കൂ​ൾ ക​വ​ല മു​ത​ൽ ക​ന്നേ​റ്റി പാ​ലം വ​രെ എ​ലി​വേ​റ്റ​ഡ്‌ ഹൈ​വേ നി​ർ​മി​ച്ചാ​ൽ ന​ഗ​രം ര​ണ്ടാ​യി വി​ഭ​ജി​ക്ക​പ്പെ​ടു​ക​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും. ര​ണ്ടു വ​ശ​വും കെ​ട്ടി​പ്പൊ​ക്കി​മ​റ​ച്ച്‌ ഉ​ൾ​വ​ശം മ​ണ​ലും പൂ​ഴി​യും നി​റ​ച്ച്‌ ഗ്രേ​ഡ്‌ സെ​പ്പ​റേ​റ്റ​ർ നി​ർ​മി​ക്കു​ന്ന​തി​നു പ​ക​രം തു​റ​ന്ന മേ​ൽ​പ്പാ​ത നി​ർ​മി​ക്കു​ക്ക​യാ​ണെ​ങ്കി​ൽ പാ​രി​സ്ഥി​തി​ക​മാ​യി മെ​ച്ച​മാ​യി​രി​ക്കു​മെ​ന്നും എം​പി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പൊ​തു​മ​രാ​മ​ത്ത്‌ വ​കു​പ്പ്‌ മ​ന്ത്രി മു​ഹ​മ്മ​ദ്‌ റി​യാ​സ്‌ എ​ന്നി​വ​ർ​ക്കും എം​പി ക​ത്തു ന​ൽ​കി.