ഇ​ര​ട്ട സ​ഹോ​ദ​രി​ക​ൾ​ക്ക് താ​ലി ചാ​ർ​ത്തി ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​ർ
Sunday, January 23, 2022 10:41 PM IST
എ​ട​ത്വ: ഇ​ര​ട്ട സ​ഹോ​ദ​രി​ക​ൾ​ക്ക് ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​ർ താ​ലി ചാ​ർ​ത്തി. ത​ല​വ​ടി ഇ​ല​യ​നാ​ട്ട് വീ​ട്ടി​ൽ ഇ.​എ​ൻ. പ​വി​ത്ര​ന്‍റെ​യും സു​മം​ഗ​ല​ദേ​വി​യു​ടേ​യും ഇ​ര​ട്ട പെ​ൺ​മ​ക്ക​ളാ​യ പ​വി​ത്ര​യെ​യും സു​ചി​ത്ര​യെ​യു​മാ​ണ് പ​ത്ത​നം​തി​ട്ട പെ​രി​ങ്ങ​ര ച​ക്കാ​ല​ത്ത​റ പേ​ര​ക​ത്ത് വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ, ര​ഗ്ന​മ്മ ദ​മ്പ​തി​ക​ളു​ടെ ഇ​ര​ട്ട ആ​ൺ​മ​ക്ക​ളാ​യ അ​നു​വും വി​നു​വും വ​ര​ണ​മാ​ല്യം ചാ​ർ​ത്തി​യ​ത്. ഇ​ന്ന​ലെ 12.15ന് ​ത​ല​വ​ടി മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര ന​ട​യി​ലാ​യി​രു​ന്നു വി​വാ​ഹം. കു​ട്ടി​ക്കാ​ലം മു​ത​ൽ ഒ​രു​മി​ച്ചു​ണ്ടും ഉ​റ​ങ്ങി​യും ക​ഴി​ഞ്ഞി​രു​ന്ന പ​വി​ത്ര​യും സു​മി​ത്ര​യും വി​വാ​ഹശേ​ഷം ഒ​രുവീ​ട്ടി​ൽ എ​ത്തു​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ച​ട​ങ്ങു​ക​ൾ ന​ട​ന്നെ​ങ്കി​ലും വ​ര​ണ​മാ​ല്യ​ത്തി​ൽ ഇ​രു​വ​രേ​യും കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. ഇ​ര​ട്ട​ക​ളാ​യ പെ​ൺ​മ​ക്ക​ളെ ഒ​രേ വീ​ട്ടി​ലേ​ക്കു കൈ​പി​ടി​ച്ച് അ​യ​യ്ക്കു​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് പ​വി​ത്ര​യു​ടെ​യും സു​ചി​ത്ര​യു​ടെ​യും മാ​താ​പി​താ​ക്ക​ൾ.