പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പൊ​ടി​ച്ചു വി​ൽ​ക്കും
Monday, January 24, 2022 11:02 PM IST
മു​ഹ​മ്മ: പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സം​സ്‌​ക​രി​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​യു​മാ​യി ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഹ​രി​ത ക​ർ​മസേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽനി​ന്നു ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ത​രംതി​രി​ച്ചു പൊ​ടി​ച്ചു വി​ൽ​ക്കും. ഇ​തി​നാ​യി ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടു​ക​ട​യി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കും.

16 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് കാ​ട്ടു​ക​ട​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ടാംഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങും. സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ കു​റ​ച്ചുപേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​നാ​കും. പ്ലാ​സ്റ്റി​ക് വ​ലി​ച്ചെ​റി​യു​ക​യോ ക​ത്തി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന ക്യാ​മ്പ​യി‍​ൻ താ​ഴെത​ട്ടി​ൽ വ​രെ ന​ട​ത്തും. കെ​ട്ടി​ട നി​ർ​മാ​ണ​തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.ജി. മോ​ഹ​ന​ൻ ത​റ​ക്ക​ല്ലി​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കാ​ർ​ത്തി​കേ​യ​ൻ അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജി അ​നി​ൽ​കു​മാ​ർ, സു​ധാ സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സ​ന്തോ​ഷ് കു​മാ​ർ, ഇ​ന്ദി​ര, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ തോ​മ​സ് ഡി​ക്രൂ​സ്, പി.ജെ. കു​ഞ്ഞ​പ്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.