ആ​ത്മാ​ർ​ഥ പ​രി​ശ്ര​മ​മാ​ണ് കാ​യി​യ​ക​രം​ഗ​ത്തെ കു​തി​പ്പി​നു കാ​ര​ണം: എം​എ​ല്‍​എ
Monday, January 24, 2022 11:02 PM IST
ആ​ല​പ്പു​ഴ: ര​ക്ഷ​ാക​ര്‍​ത്താ​ക്ക​ള്‍ ഉ​ള്‍​പ്പെടെ​യു​ള്ള​വ​രു​ടെ ആ​ത്മാ​ര്‍​ഥ​മാ​യ പ​രി​ശ്ര​മ​മാ​ണ് ജി​ല്ല​യി​ലെ കാ​യി​യ​ക​രം​ഗ​ത്തി​ന്‍റെ കു​തി​പ്പി​നു കാ​ര​ണ​മെ​ന്ന് എ​ച്ച്.​ സ​ലാം എം​എ​ല്‍​എ.

ജി​ല്ലാ ഒ​ളി​മ്പി​ക് ഗ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പി ഡി​സ്ട്രി​ക്ട് ബാ​സ്‌​കറ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നും (​എ​ഡി​ബി​എ ) ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നും ചേ​ര്‍​ന്നു സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ജി​ല്ലാ ബാ​സ്‌​കറ്റ്‌​ബോ​ള്‍ ലീ​ഗ് സീ​നി​യ​ര്‍ പു​രു​ഷ, വ​നി​താ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ സ​മ്മാ​ന​ദാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ. എ​ഡി​ബി​എ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ല്‍​ഫ അ​ക്കാ​ഡ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ റോ​ജ​സ് ജോ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​ജി.​ വി​ഷ്ണു, റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഈ​സ്റ്റ് പ്ര​സി​ഡ​ന്‍റ് അ​നി​ത ഗോ​പ​കു​മാ​ര്‍, കെ​ബി​എ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി റോ​ണി മാ​ത്യു, എ​ഡി​ബി​എ സെ​ക്ര​ട്ട​റി ബി.​ സു​ഭാ​ഷ്, പി​ആ​ര്‍​ഒ തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ല്‍, സി.​ടി.​ സോ​ജി, എ​സ്.​വി​നോ​ദ് കു​മാ​ര്‍, ബി​ജു വി​ശ്വ​പ്പ​ന്‍, അ​ഡ്വ.​ ടി.​ടി. സു​ധീ​ഷ്, ജോ​ര്‍​ജ് ജോ​സ​ഫ്, പി.​വി.​ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പങ്കെടുത്തു.