ജൈ​വ ചീ​ര​കൃ​ഷി​യി​ൽ വി​ള​വ് നൂ​റു​മേ​നി
Monday, January 24, 2022 11:04 PM IST
പൂ​ച്ചാ​ക്ക​ൽ: പെ​ൺ​ക​രു​ത്ത് ഒ​രു​മി​ച്ച​പ്പോ​ൾ ചീ​രകൃ​ഷി​യി​ൽ നൂ​റു​മേ​നി. ചേ​ന്നം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലെ സ്ത്രീ ​കൂ​ട്ടാ​യ്മ​യി​ലാ​ണ് ജൈ​വ ചീ​ര​കൃ​ഷി​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ക​ണ്ട​ത്. കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഒ​രേ​ക്ക​റി​ൽ ജൈ​വ​രീ​തി​യി​ൽ കൃ​ഷി ചെ​യ്ത​ത്. ചീ​ര കൂ​ടാ​തെ, വെ​ണ്ട, പീ​ച്ചി​ൽ, പാ​വ​ൽ, വ​ഴു​ത​ന തു​ട​ങ്ങി​യ​വ​യും കൃ​ഷി ചെ​യ്തി​രു​ന്നു. വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം വാ​ർ​ഡ് അം​ഗം പ്ര​ഭാ​വ​തി സ​ത്യ​ൻ നി​വ​ഹി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് സീ​മ ഗോ​പി​ദാ​സ്, ആ​ത്മ അ​സി​സ്റ്റ​ന്‍റ് ടെ​ക്നോ​ള​ജി മാ​നേ​ജ​ർ സ​ജി​മോ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.