ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ പ​നി ക്ലി​നി​ക് തു​ട​ങ്ങി
Monday, January 24, 2022 11:04 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക പ​നി ക്ലി​നി​ക്ക് ആ​രം​ഭി​ച്ചു. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്ന​തി​നും വേ​ഗ​ത്തി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യാ​ണി​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജെ. ബോ​ബ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​കെ.​ജി. ശ്രീ​ജി​ന​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്രി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, ആ​ർ​എം​ഒ ഡോ. ​വി.​എ​ൻ. ഉ​മാ​ദേ​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ ഹോ​മി​യോ​പ്പ​തി ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ്- കോ​വി​ഡാ​ന​ന്ത​ര രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും മ​റ്റു​ള്ള​വ​ര്‍​ക്ക് കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ച രോ​ഗ പ്ര​തി​രോ​ധ​മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ഹോ​മി​യോ) അ​റി​യി​ച്ചു.

നേ​രി​ട്ടെ​ത്തി ചി​കി​ത്സ തേ​ടാ​ന്‍ ക​ഴി​യാ​ത്ത​വ​ർ​ക്ക് www.esanjee vaniopd.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഇ-​സ​ഞ്ജീ​വ​നി ടെ​ലി​മെ​ഡി​സി​ൻ സേ​വ​ന​വും1800-599-2011 (ടോ​ൾ ഫ്രീ), 8281238993 ​എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ടെ​ലി​ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സേ​വ​ന​വും പ്ര​യോ​ജ​പ്പെ​ടു​ത്താം.