ജൈ​വോ​ത്സ​വം കാ​ർ​ഷി​ക മേ​ള: ഇ​ന്നു​മു​ത​ൽ പ്ര​വേ​ശ​നം
Tuesday, January 25, 2022 10:39 PM IST
മു​ഹ​മ്മ: കെ.​കെ.​ കു​മാ​ര​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യും സി​ൽ​ക്കും കൃ​ഷിവ​കു​പ്പും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ജൈ​വോ​ത്സ​വം കാ​ർ​ഷി​ക പ്ര​ദ​ർ​ശ​ന മേ​ള​യു​ടെ ര​ണ്ടാംഘ​ട്ടം ത​യാ​റാ​യി. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​വേ​ശ​നം റി​പ്പ​ബ്ലി​ക് ദി​ന​മാ​യ ഇന്ന് ആ​രം​ഭി​ക്കും. ദേ​ശീ​യപാ​ത​യോ​ര​ത്ത് ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ സി​ൽ​ക്കി​ന്‍റെ 15 ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് ഹ​രി​ത മി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് കെ.​പി. ശു​ഭ കേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി​ക​ളു​ടെ​യും പൂ​ക്ക​ളു​ടെ​യും വ​ർ​ണ വ​സ​ന്തം ഒ​രു​ക്കി​യി​ട്ടു​ള​ള​ത്.

നാ​ലി​നം ബ​ന്ദി​ച്ചെടി​ക​ൾ 2000 ചു​വ​ടു​ണ്ട്. 2000 ചു​വ​ട് ത​ണ്ണിമ​ത്ത​ൻ, 1000 ചു​വ​ട് പാ​വ​ൽ, പ​ട​വ​ലം, വെ​ള്ള​രി, പീ​ച്ചി​ൽ, കു​ക്കും​ബ​ർ, 1500 ചു​വ​ട് പ​ച്ച​മു​ള​ക്, 2000 ചു​വ​ട് വെ​ണ്ട, 500 ചു​വ​ട് കു​ന്പ​ളം, മ​ത്ത​ൻ, ഷ​മാം, കാ​ബേ​ജ്, ത​ക്കാ​ളി, വ​ഴു​ത​ന തു​ട​ങ്ങി​യ​വ​യാ​ണ് പാ​ക​മാ​യി നി​ൽ​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി​ക​ളും വി​ത്തു​ക​ളും തൈ​ക​ളും തോ​ട്ട​ത്തി​ൽനി​ന്നുത​ന്നെ ല​ഭി​ക്കും. കൃ​ഷി കാ​ഴ്ച​ക​ൾ​ക്കൊ​പ്പം കൃ​ഷി പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​രംകൂ​ടി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​ രാ​ധാ​കൃ​ഷ് ണ​ൻ, ട്ര​ഷ​റ​ർ എം.​ സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.