ചോ​രാ​ത്ത വീ​ട് പ​ദ്ധ​തി​യി​ൽ ദ​മ്പ​തി​ക​ൾ​ക്ക് വീ​ട്
Tuesday, January 25, 2022 10:39 PM IST
മാ​ന്നാ​ർ: വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​ക്കാ​ല​ത്ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന പ​രു​മ​ല തി​ക്ക​പ്പു​ഴ താ​ഴ്ച​യി​ൽ സ​ജി​കു​മാ​ർ-​വൈ​ജ ദ​മ്പ​തി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ചോ​രാ​ത്ത വീ​ട് പ​ദ്ധ​തി​യി​ൽ വീ​ട് ഒ​രു​ങ്ങു​ന്നു. പ്രാ​യ​മാ​യ അ​മ്മ​യും അ​ച്ഛ​നും രണ്ടു കുട്ടിക​ളു​മ​ട​ങ്ങു​ന്ന ആ​റം​ഗ​കു​ടും​ബ​മാ​ണ് സ​ജി​കു​മാ​ർ-​വൈ​ജ ദ​മ്പ​തി​ക​ളു​ടേ​ത്. ന്യൂ​യോ​ർ​ക്കി​ലെ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച​സ് ബ്രൂ​ക്ലി​ൻ ക്യൂ​ൻ​സ് ലോം​ഗ് ഐ​ല​ൻ​ഡും സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യും സം​യു​ക്ത​മാ​യി​ട്ടാ​ണ് ചോ​രാ​ത്ത വീ​ട് പ​ദ്ധ​തി​യി​ൽ കു​ടും​ബ​ത്തി​ന്‍റെ 5 സെ​ന്‍റ് സ്ഥ​ല​ത്ത് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​യി​ലെ നാ​ല്പ​താ​മ​ത്തെ വീ​ടാ​ണ് ദ​മ്പ​തി​ക​ൾ​ക്കാ​യി ഒ​രു​ങ്ങു​ന്ന​ത്. നി​ർ​മാ​ണോ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി ചെ​യ​ർ​മാ​ൻ കെ.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്. സോ​ജി​ത്ത്, റോ​ബി​ൻ പ​രു​മ​ല, റോ​യി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, പി.​എ​ൻ. ശെ​ൽ​വ​രാ​ജ​ൻ, ഡോ. ​മ​ധു പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.