ഡി​എ​ൽ​എ​ഡ് പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​യി​ല്ല: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
Tuesday, January 25, 2022 10:39 PM IST
മാ​ന്നാ​ർ: ജി​ല്ല​യി​ൽ 2021-23 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ഡി​എ​ൽ​എ​ഡ് (പ​ഴ​യ ടിടിസി) പ്ര​വേ​ശ​നം ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ല്ല. മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​ക്കി ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഡി​ഡി​ഇ ഓ​ഫീ​സി​ന്‍റെ അ​നാ​സ്ഥ​മൂ​ലം ജി​ല്ല​യി​ലെ പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​കാ​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​താ​യി ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ അ​ക്കാ​ദ​മി​ക് ഫോ​റം സെ​ക്ര​ട്ട​റി എ​സ്.​സി​ന്ധു പ്ര​സ്താ​വി​ച്ചു. ജി​ല്ല​യി​ൽ 73 സീ​റ്റു​ക​ളാ​ണ് ഇ​നി​യും പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​കാ​തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

സാ​ക്ഷ​ര​താ
പ​ഠി​താ​ക്ക​ൾ ഇ​ന്ന്
ഭ​ര​ണ​ഘ​ട​ന​യു​ടെ
ആ​മു​ഖം വാ​യി​ക്കും

ആ​ല​പ്പു​ഴ: റി​പ്പ​ബ്ലി​ക് ദി​ന​മാ​യ ഇ​ന്ന് ജി​ല്ല​യി​ലെ സാ​ക്ഷ​ര​താ മി​ഷ​ന്‍ പ​ഠി​താ​ക്ക​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​തു​ല്യം ആ​ല​പ്പു​ഴ പ​ദ്ധ​തി​യി​ലെ സാ​ക്ഷ​ര​താ പ​ഠി​താ​ക്ക​ളും മ​റ്റ് തു​ല്യ​താ കോ​ഴ്സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന​വ​രു​മാ​ണ് ഓ​ണ്‍​ലൈ​നി​ല്‍ ആ​മു​ഖ വാ​യ​ന​യും ച​ർ​ച്ച​യും ന​ട​ത്തു​ക.

ജ​ന​പ്ര​തി​നി​ധി​ക​ളും സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക​രും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കും. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷ് ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണം വൈ​കു​ന്നേ​രം ഏ​ഴി​ന് സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ലൈ​വ് സ്ട്രീം ​ചെ​യ്യും.

ഒ​​​പി ഇ​​​ന്ന് അ​​​വ​​​ധി

ചെ​​​ത്തി​​​പ്പു​​​ഴ: റി​​​പ്പ​​​ബ്ളി​​​ക് ദി​​​ന​​​മാ​​​യ ഇ​​​ന്ന് ചെ​​​ത്തി​​​പ്പു​​​ഴ സെ​​​ന്‍റ് തോ​​​മ​​​സ് ഹോ​​​സ്പി​​​റ്റ​​​ൽ ഒ​​​പി വി​​​ഭാ​​​ഗം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത​​​ല്ല.