ന​ട​പ്പാ​ത കൈയേറി ക​ച്ച​വ​ടം; യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ
Tuesday, January 25, 2022 10:43 PM IST
തു​റ​വൂ​ർ: തി​ര​ക്കേ​റി​യ തു​റ​വൂ​ർ - പ​മ്പാ പാ​ത​യി​ൽ ന​ട​പ്പാ​ത​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ. ഏറെ വാ​ഹ​ന​ത്തി​ര​ക്കേ​റി​യ പാ​ത​യി​ൽ പ​ല ഭാ​ഗ​ത്തും ന​ട​പ്പാ​ത​യേ ഇ​ല്ല. സ​മീ​പ​ത്തെ കോ​ള​ജു​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും വി​വി​ധ തൊ​ഴി​ൽ​ശാ​ല​ക​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും തു​റ​വൂ​രി​ൽ ബ​സി​റ​ങ്ങി കാ​ൽ​ന​ട​യാ​യാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്ക് പോ​വു​ന്ന​ത്.

തു​റ​വൂ​ർ ജം​ഗ്ഷ​നി​ൽനി​ന്നു കി​ഴ​ക്കോ​ട്ടു​ള്ള യാ​ത്ര ഏ​റെ ശ്ര​മ​ക​ര​മാ​ണ്. ജീ​വ​ൻ പ​ണ​യം വ​ച്ച് മാ​ത്ര​മേ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കാ​ൻ ക​ഴി​യൂ. ന​ട​പ്പാ​ത തീ​രെ​യി​ല്ലാ​ത്ത പാ​ത​യു​ടെ സൈ​ഡി​ൽ പ​ണി​തി​രി​ക്കു​ന്ന കാ​ന​യു​ടെ മു​ക​ളി​ലി​ട്ടി​രി​ക്കു​ന്ന സ്ലാ​ബി​ന്‍റെ മു​ക​ളി​ൽ ക​യ​റി​യാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം.

ഇ​താ​ക​ട്ടെ റോ​ഡി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തും ഇ​ല്ല താ​നും. ഉ​ള്ളി​ട​ത്താ​ക​ട്ടെ സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​ർ ത​ങ്ങ​ളു​ടെ ക​ച്ച​വ​ട സാ​ധ​ന​ങ്ങ​ളും മ​റ്റും ക​യ​റ്റിവ​ച്ചി​രി​ക്കു​ന്നു. ഇ​തുമൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡി​ലി​റ​ങ്ങി ന​ട​ക്കേ​ണ്ട അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. കൂ​ടാ​തെ സ​മീ​പ​വാ​സി​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന മ​ര​ങ്ങ​ളും മ​റ്റും റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന​തും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.

എ​ന്നാ​ൽ, ഇ​തൊ​ന്നും ത​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മേ​യ​ല്ല എ​ന്ന മ​നോ​ഭാ​വ​മാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക്.

റോ​ഡും ന​ട​പ്പാ​ത​യും കൈയേ റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ എ​ത്ര​യും വേ​ഗം ഒ​ഴി​പ്പി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത വ​ഴി​യൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.