ആം​ബു​ല​ന്‍​സ​ന്വേ​ഷി​ച്ച വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ജ​ന​പ്ര​തി​നി​ധി
Thursday, January 27, 2022 10:54 PM IST
ചെ​ങ്ങ​ന്നൂ​ര്‍: ക​ടു​ത്ത പ​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സി​നു വേ​ണ്ടി വി​ളി​ച്ച വീ​ട്ട​മ്മ​യ്ക്ക് ര​ക്ഷ​ക​നാ​യി എ​ത്തി​യ​ത് ജ​ന​പ്ര​തി​നി​ധി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍ . തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ - ഇ​ര​മ​ല്ലി​ക്ക​ര വൈ​കു​ണ്ഠ​ത്തി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ ജ​യ​ല​ക്ഷ്മി​യെ​യാ​ണ് ബ്ലോ​ക്ക് അം​ഗം ടി ​ഗോ​പി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നാ​ണ് സം​ഭ​വം. ക​ടു​ത്ത പ​നി ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് അ​വ​ശ​ത​യി​ലാ​യ ജ​യ​ല​ക്ഷ്മി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ മ​ക്ക​ള്‍ പ​ല സ്വ​കാ​ര്യ വാ​ഹ​ന ഉ​ട​മ​ക​ളെ​യും വി​ളി​ച്ചെ​ങ്കി​ലും ഇ​വ​ര്‍ വി​സ​മ്മ​തം അ​റി​യി​ച്ചു. ആം​ബു​ല​ൻ​സും എ​ത്താ​ൻ വൈ​കി​യ​തോ​ടെ​യാ​ണ് ഗോ​പി ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.