ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ടു​ന്ന യു​വാ​വ് ക​നി​വ് തേ​ടു​ന്നു
Friday, January 28, 2022 10:29 PM IST
അ​മ്പ​ല​പ്പു​ഴ: ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ടു​ന്ന യു​വാ​വ് ക​നി​വ് തേ​ടു​ന്നു.​ അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വ​ണ്ടാ​നം കി​ഴ​ക്ക് ചാ​ല​ക്ക​ര​യി​ൽ അ​ബ്ദു​ൾ ഖാ​ദ​ർ കു​ഞ്ഞ്-ലൈ​ലാ​ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ നി​സാ​റാ​ണ് (35) സ​ഹാ​യം തേ​ടു​ന്ന​ത്.

ജ​ന്മ​നാ 80 ശ​ത​മാ​ന​ത്തി​ല​ധി​കം ഭി​ന്ന​ശേ​ഷി​യാ​യ നി​സാ​റി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ഇ​തി​ന​കം വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ചു ക​ഴി​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ പി​താ​വി​ന്‍റെ വ​രു​മാ​ന​മാ​യി​രു​ന്നു ഏ​ക ആ​ശ്ര​യം. പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​സീ​റി​നു യാ​തൊ​ന്നും ക​ഴി​യി​ല്ല. കൈ​കാ​ലു​ക​ൾ​ക്കും ത​ല​ച്ചോ​റി​നും ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് ഗു​രു​ത​ര രോ​ഗ​മാ​ണ്. പി​താ​വ് അ​ബ്ദു​ൾ ഖാ​ദ​ർ കു​ഞ്ഞ് വൃ​ക്ക, പൈ​ൽ​സ് രോ​ഗി​യാ​ണ്.

കു​ടും​ബ​ത്തി​ലെ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത ഇ​രു​വ​രു​ടെ​യും മ​രു​ന്നു മു​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ളു​ടെ ക​രു​ണ​കൊ​ണ്ടാ​ണ് കു​ടും​ബം ഇ​പ്പോ​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത മൂ​ലം നി​സാ​റി​ന്‍റെ ചി​കി​ത്സ പാ​തിവ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ട സ്ഥി​തി​യാ​ണി​പ്പോ​ൾ.

നി​സാ​റി​ന്‍റെ ചി​കി​ൽ​സ​യ്ക്കു സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം മാ​ത്ര​മാ​ണ് ഇ​നി പ്ര​തീ​ക്ഷ. ഇ​തി​നാ​യി അ​ബ്ദു​ൽ ഖാ​ദ​ർ കു​ഞ്ഞി​ന്‍റെ​യും നി​സാ​റി​ന്‍റെ​യും പേ​രി​ൽ ആ​ല​പ്പു​ഴ വ​ണ്ടാ​നം ശാ​ഖ​യി​ൽ ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.