ക​യ​ര്‍ യ​ന്ത്ര​ങ്ങ​ള്‍​ക്കാ​യി സം​ഘ​ങ്ങ​ള്‍ അ​ട​ച്ച തു​ക തി​രി​ച്ചുന​ല്‍​ക​ണം: ഷു​ക്കൂ​ര്‍
Friday, January 28, 2022 10:47 PM IST
ആ​ല​പ്പു​ഴ: യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ല്‍ ക​യ​ര്‍വ​കു​പ്പ് സം​സ്ഥാ​ന​ത്തെ ക​യ​ര്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ച്ച തു​ക​പ്ര​കാ​ര​മു​ള്ള യ​ന്ത്ര​ങ്ങ​ൾ ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ തു​ക തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ര്‍.

സം​സ്ഥാ​ന​ത്തെ ക​യ​ര്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് തൊ​ണ്ടു ത​ല്ല​ല്‍ യ​ന്ത്ര​വും ക​യ​ര്‍​പി​രി യ​ന്ത്ര​വും വാ​ങ്ങു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ഈ ​തു​ക ക​യ​ര്‍ സം​ഘ​ങ്ങ​ള്‍ ക​യ​ര്‍ മെ​ഷീ​ണ​റി ഫാ​ക്ട​റി​യി​ലേ​ക്ക് അ​ട​ച്ചു.

എ​ന്നാ​ൽ, ഇ​ന്നു​വ​രെ​യും സം​ഘ​ങ്ങ​ള്‍​ക്ക് യ​ന്ത്ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ക​യ​ര്‍ മെ​ഷി​ണ​റി ഫാ​ക്ട​റി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ട​ച്ച തു​ക അ​ടി​യ​ന്ത​ര​മാ​യി സം​ഘ​ങ്ങ​ള്‍​ക്ക് തി​രി​ച്ചു​കൊ​ടു​ക്കു​ക​യാ​ണു വേ​ണ്ട​ത്. സം​സ്ഥാ​ന​ത്ത് ഭൂ​രി​ഭാ​ഗം ക​യ​ര്‍ സം​ഘ​ങ്ങ​ളും ക​യ​ര്‍ മെ​ഷി​ന​റി ഫാ​ക്ട​റി​യി​ല്‍ പ​ണ​മ​ട​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ്. കാ​യം​കു​ളം ക​യ​ര്‍ പ്രോ​ജ​ക്ടി​ല്‍ മാ​ത്രം 87 ല​ക്ഷം രൂ​പ ഫാ​ക്ട​റി​യി​ല്‍ അ​ട​ച്ച് യ​ന്ത്ര​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും ഷു​ക്കൂ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്ത് എ​ല്ലാ ക​യ​ര്‍ പ്രോ​ജ​ക്‌ടുക​ളി​ലും ഇ​ങ്ങ​നെ പ​ണ​മ​ട​ച്ച് യ​ന്ത്ര​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. ക​യ​ര്‍ മെ​ഷി​ന​റി ഫാ​ക്ട​റി പു​റ​ത്തി​റ​ക്കു​ന്ന ക​യ​ര്‍ പി​രി യ​ന്ത്ര​ങ്ങ​ളും തൊ​ണ്ട് ത​ല്ല​ൽ യ​ന്ത്ര​ങ്ങ​ളും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തി​നാ​ല്‍ ക​യ​ര്‍ സം​ഘ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ഷു​ക്കൂ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.