കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ൽ വ​ളം വി​ത​ര​ണം ന​ട​ന്നു
Friday, January 28, 2022 10:47 PM IST
ചേ​ർ​ത്ത​ല: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വ​ളം വി​ത​ര​ണ​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​ നാ​സ​ർ നി​ർ​വ​ഹി​ച്ചു. തെ​ങ്ങൊ​ന്നി​ന് ഒ​രു​കി​ലോ നീ​റ്റ് ക​ക്ക, അ​ര​ക്കി​ലോ മ​ഗ്നീ​ഷ്യം സ​ൾ​ഫേ​റ്റ്, ര​ണ്ടു​കി​ലോ ജൈ​വ​വ​ളം എ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ക. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത കാ​ർ​ത്തി​കേ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സ​ന്തോ​ഷ്കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ധ സു​രേ​ഷ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബൈ ​ര​ഞ്ജി​ത്ത്, കൃ​ഷി അ​സി​. അ​നി​ല, കേ​ര​ഗ്രാ​മം പ​ഞ്ചാ​യ​ത്തു​ത​ല ക​ൺ​വീ​ന​ർ വി.​സി. പ​ണി​ക്ക​ർ, പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. അ​ശ്വി​ൻ, വാ​ർ‍​ഡു​ത​ല ക​ൺ​വീ​ന​ർ വി.​ രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ. പി.​ ധ​നു​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.