തീ​വ്രമ​ഴ: ജാ​ഗ്ര​താ നി​ർ​ദേശം
Sunday, May 15, 2022 10:54 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.
1. പു​ഴ​ക​ളി​ലും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഇ​റ​ങ്ങാ​ൻ പാ​ടു​ള്ള​ത​ല്ല. ഒ​ഴു​ക്ക് ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ടസാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. 2. കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ൾ ഗൗ​ര​വ​ത്തോ​ടെ നി​രീ​ക്ഷി​ക്കു​ക​യും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ക​യും ചെ​യ്യ​ണം. ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​യ​ത്ത് ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ ത​യാ​റാ​വ​ണം. 3. കാ​റ്റി​ലും മ​ഴ​യി​ലും ഇ​ല​ക്ട്രി​ക് ലൈ​നു​ക​ൾ പൊ​ട്ടി​വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ട്. ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​നെ കെ​എ​സ്ഇ​ബി​യു​ടെ 1912 എ​ന്ന ക​ണ്ട്രോ​ൾ റൂം ​ന​മ്പ​റി​ൽ അ​റി​യി​ക്കു​ക. അ​തി​രാ​വി​ലെ ജോ​ലി​ക്കോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഇ​റ​ങ്ങു​ന്ന​വ​ർ വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ വൈ​ദ്യു​തി ലൈ​നു​ക​ൾ വീ​ണു കി​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. 4. ശ​ബ​രി​മ​ല​യി​ലെ മാ​സ​പൂ​ജ​ക്കാ​യി ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​വ​ർ മ​ഴ മു​ന്ന​റി​യി​പ്പ് കൂ​ടി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത​യോ​ടെ ആ​യി​രി​ക്ക​ണം ദ​ർ​ശ​ന​ത്തി​ന് എ​ത്താ​ൻ. രാ​ത്രി യാ​ത്ര​ക​ളും ജ​ല​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. 5. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത എ​ല്ലാ യാ​ത്ര​ക​ളും മ​ഴ മു​ന്ന​റി​യി​പ്പ് ഒ​ഴി​വാ​കു​ന്ന​ത് വ​രെ ഒ​ഴി​വാ​ക്കു​ക. 6. വി​നോ​ദസ​ഞ്ചാ​രി​ക​ൾ രാ​ത്രി യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക​യും പ​ര​മാ​വ​ധി താ​മ​സ സ്ഥ​ല​ത്തു തു​ട​രു​ക​യും ചെ​യ്യ​ണം. ടൂ​റി​സം വ​കു​പ്പി​ന്‍റ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. സു​ര​ക്ഷാ സ​ജീ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തും അ​നു​മ​തി ഇ​ല്ലാ​ത്ത​തു​മാ​യ ഒ​രു സ്ഥ​ല​ത്തും പോ​കാ​ൻ പാ​ടി​ല്ല. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ലേ​ക്ക് 1077 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.