അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നിൽ കേസുകൾ കെട്ടിക്കിടക്കുന്നു
Monday, May 16, 2022 10:58 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നെ​ന്ന് വ്യാ​പ​ക ആ​ക്ഷേ​പം. നി​ര​വ​ധി താ​ക്കീ​തു​ക​ളും മെ​മ്മോ​ക​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യി​ട്ടു​പോ​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല. തോ​ട്ട​പ്പ​ള്ളി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ജീ​വ​നെ കാ​ണാ​താ​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ടു​ന്നു.
കാ​ണാ​താ​കു​ന്ന​തി​നു മു​ന്നേ സ​ജീ​വ​നെ ക​ണ്ട നാ​ട്ടു​കാ​ർ പ​റ​യു​ന്ന മൊ​ഴി​ക​ളൊ​ന്നും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ ഫ​യ​ൽ തീ​ർ​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ തീ​പി​ടി​ത്തം അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ലാ​ണ്. നി​ര​വ​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടും ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടും തു​ട​ർ ന​ട​പ​ടി​ക​ളി​ല്ല.
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ എ​ടു​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത ഗു​രു​ത​ര​മാ​യ പ​രാ​തി​യും മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്‌. ഒ​ന്നി​നും ന​ട​പ​ടി​യി​ല്ല. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ഉ​റ​ക്ക​ത്തി​ലാ​ണ്. ഇ​തി​നി​ടെ കാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന സെ​ക്യു​രി​റ്റി​ക്കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഡി​ജി​പി വ​രെ സ​ർ​ക്കു​ല​റി​ൽ നി​ർ​ദ്ദേ​ശി​ച്ചു. ഇ​ത​നു​സ​രി​ച്ച് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് ന​സീ​ർ താ​ഴ്ച​യി​ൽ അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി​ക്ക് വീ​ണ്ടും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല. ന​ൽ​കു​ന്ന പ​രാ​തി​ക​ളി​ൽ​മേ​ൽ മ​റു​പ​ടി പോ​ലും ന​ൽ​കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല.
ഭ​ര​ണ​ക​ക്ഷി​യി​ലെ ചി​ല നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യി​ലാ​ണ് പോ​ലീ​സ് അ​നാ​സ്ഥ തു​ട​രു​ന്ന​തി​നു പി​ന്നി​ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​ക്കൂ​ട്ട​രു​ടെ ചി​ല വ​ഴി​വി​ട്ട ഇ​ട​പാ​ടു​ക​ൾ​ക്ക് പോ​ലീ​സ് സ​ഹാ​യം ചെ​യ്യു​ന്ന​തി​നാ​ലാ​ണ് നേ​താ​ക്ക​ൾ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.