അ​ലൂം​മ്‌​നി അ​സോസിയേഷൻ വാ​ര്‍​ഷി​ക​ സമ്മേളനവും പ്രി​ന്‍​സി​പ്പ​ലി​ന് യാ​ത്ര​യ​യ​പ്പും
Friday, May 20, 2022 11:11 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന അ​ലോ​ഷ്യ​ന്‍ അ​ലൂം​മ്‌​നി അ​സോ​സി​യേ​ഷ​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പൂ​ര്‍​വ വി​ദ്യാ​ർ​ഥി​യാ​യ പ്ര​ഥ​മ പ്രി​ന്‍​സി​പ്പ​ലി​നു യാ​ത്ര​യ​യ​പ്പും ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നു ഫാ. ​പു​ന്നാ​പ്പാ​ടം ഹാ​ളി​ലാ​ണു പ​രി​പാ​ടി. ഫി​സി​ക്‌​സ് വി​ഭാ​ഗം മു​ന്‍ അ​ധ്യാ​പ​ക​ന്‍ കൂ​ടി​യാ​യ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​ച്ച​ന്‍ ജോ​സ​ഫും ലാ​ബ് അ​സി​സ്റ്റ​ന്‍റ് ജോ​ണി തോ​മ​സു​മാ​ണ് മൂ​ന്നു പ​തി​റ്റാ​ണ്ടി​ല​ധി​കം കാ​ല​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന​ത്.
കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​ബ​ര്‍ ബോ​ര്‍​ഡ് റി​ട്ട. ഡെ​പ്യൂ​ട്ടി പ്രൊ​ഡ​ക്‌​ഷ​ന്‍ ക​മ്മീ​ഷ​ണ​ര്‍ ജോ​ര്‍​ജ് മാ​ത്യു മു​ണ്ട​ക​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും. പ്ര​സി​ഡ​ന്‍റ് ജോ​സ് ജെ. ​വെ​ട്ടി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​ര്‍​ക്ക​ല എ​സ്എ​ൻ കോ​ള​ജ് പ്ര​ഫ​സ​ര്‍ ഡോ. ​ടി. സ​ന​ല്‍​കു​മാ​ര്‍ സ​തീ​ര്‍​ഥ്യ​സ്മ​ര​ണ​ക​ള്‍ പ​ങ്കി​ടും. ലോ​ഗോ ര​ച​നാ​മ​ത്സ​ര​ത്തി​ല്‍ സ​മ്മാ​നി​ത​നാ​യ മു​ന്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. മാ​ത്യു ഗ്രി​ഗ​റി​ക്ക് പ്ര​ശം​സാ​പ​ത്രം ന​ല്‍​കും. കോ​ള​ജ് മു​ന്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വ​ര്‍​ഗീ​സ് മാ​ത്യു, ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി ജോ​ളി, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ഫാ​ക്ക​ല്‍​റ്റി പി.​എ​സ്. ന​ന്ദ​കു​മാ​ര്‍, അ​സോ​സി​യേ​ഷ​ന്‍ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ലം​ഗം ടോം ​ജെ. കൂ​ട്ട​ക്ക​ര, സെ​ക്ര​ട്ട​റി ഡോ. ​ജോ​മോ​ള്‍ ജോ​സ്, ജ​യ​ന്‍ ജോ​സ​ഫ് പു​ന്ന​പ്ര, നി​ഷാ​ദ് എ​സ്. പ​ന്ത്ര​ണ്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.