തൃ​പ്പെ​രു​ന്തു​റ പ​ഞ്ചായത്ത് പ്ര​സി​ഡ​ന്‍റ് പു​റ​ത്ത്
Friday, May 20, 2022 11:15 PM IST
മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ സി​പി​എം-​കോ​ണ്‍​ഗ്ര​സ് സ​ഖ്യം അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി. ബി​ജെ​പി ഭ​രി​ക്കു​ന്ന ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​ദീ​പി​നെ​തി​രെ സി​പി​എം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​മാ​ണ് കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ വി​ജ​യി​ച്ച​ത്. ബി​ജെ​പി​യു​ടെ ആ​റ് അം​ഗ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍​നി​ന്നു വി​ട്ടു​നി​ന്നു. ഭ​ര​ണ​സ്തം​ഭ​നം ആ​രോ​പി​ച്ച‌ു സി​പി​എ​മ്മി​ലെ കെ. ​വി​നു അ​വ​താ​ര​ക​നാ​യും അ​ജി​താ ദേ​വ​രാ​ജ​ന്‍ അ​നു​വാ​ദ​ക​യു​മാ​യി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം 12 വോ​ട്ടു​ക​ള്‍​ക്കാ​ണ് വി​ജ​യി​ച്ച​ത്. 18 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ ബി​ജെ​പി​യു​ടെ ആ​റ് അം​ഗ​ങ്ങ​ള്‍ ഒ​ഴി​ച്ച് മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളും ഇ​ന്ന​ല​ത്തെ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.
രാ​ഷ്‌​ട്രീ​യ നാ​ട​ക​ങ്ങ​ൾ
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നി​ല​വി​ല്‍ വ​ന്ന​തി​നു ശേ​ഷം ഒ​ട്ടേ​റെ രാ​ഷ്‌​ട്രീ​യ നാ​ട​ക​ങ്ങ​ള്‍​ക്കു വേ​ദി​യാ​യ ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നും ബി​ജെ​പി​ക്കും ആ​റ് അം​ഗ​ങ്ങ​ള്‍ വീ​ത​വും സി​പി​എ​മ്മി​ന് അ​ഞ്ചം​ഗ​ങ്ങ​ളും ഒ​രു കോ​ണ്‍​ഗ്ര​സ് വി​മ​ത​നു​മാ​ണു​ള്ള​ത്.
പ​ട്ടി​ക​ജാ​തി വ​നി​ത​യ്ക്കു പ്ര​സി​ഡ​ന്‍റ് പ​ദ​വി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ഇ​വി​ടെ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ സി​പി​എ​മ്മി​ലും ബി​ജെ​പി​യി​ലും മാ​ത്ര​മാ​ണു​ള്ള​ത്. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് ആ​രും ഇ​ല്ലാ​തി​രു​ന്ന​തു മൂ​ലം ഇ​വ​ര്‍​ക്കു പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കാ​നും ക​ഴി​യി​ല്ല. തു​ട​ക്ക​ത്തി​ൽ അ​ഞ്ച് അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ള്ള സി​പി​എ​മ്മി​ലെ വി​ജ​യ​മ്മ ഫി​ലേ​ന്ദ്ര​ന്‍ കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റാ​യി. എ​ന്നാ​ല്‍, കോ​ണ്‍​ഗ​സി​ന്‍റെ പി​ന്തു​ണ വേ​ണ്ടെ​ന്നു സി​പി​എം സം​സ്ഥ​ന നേ​തൃ​ത്വം നി​ല​പാ​ടെ​ടു​ത്തെ​ങ്കി​ലും സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം സ​മ്മ​തി​ക്കാ​ഞ്ഞ​തി​നാ​ൽ വി​ജ​യ​മ്മ രാ​ജി വ​ച്ചി​ല്ല.
രാ​ജി​യോ​ടു രാ​ജി
പി​ന്നീ​ട് പാ​ര്‍​ട്ടി നേ​തൃ​ത്വം വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് 28 ദി​വ​സം ക​ഴി​ഞ്ഞു വി​ജ​യ​മ്മ​യെ രാ​ജി വ​യ്പ്പി​ച്ച​ത്. പി​ന്നീ​ടു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ വീ​ണ്ടും വി​ജ​യ​മ്മ പ്ര​സി​ഡ​ന്‍റാ​യെ​ങ്കി​ലും സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ ഉ​ട​ന്‍ രാ​ജി​വച്ചു.
ര​ണ്ടു ത​വ​ണ​യും നി​ഷ്പ​ക്ഷ നി​ല​പാ​ടു സ്വീ​ക​രി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​നി​ന്നു വി​ട്ടു​നി​ന്ന കോ​ണ്‍​ഗ്ര​സ് വി​മ​ത​ന്‍ ദി​പു പ​ട​ക​ത്തി​ല്‍ മൂ​ന്നാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്കു വോ​ട്ടു ചെ​യ്തു. സി​പി​എ​മ്മി​ന്‍റെ ഒ​രു വോ​ട്ട് അ​സാ​ധു​വാ​കു​ക​യും കോ​ണ്‍​ഗ്ര​സ് വി​ട്ടു​നി​ല്‍​ക്കു​ക​യും ചെ​യ്ത​തോ​ടെ ബി​ജെ​പി​ക്കു ഭ​ര​ണം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ ര​വി​കു​മാ​റി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​നി​ടെ, വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ ബി​ജെ​പി കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.
വി​ജ​യ​മ്മ​യു​ടെ സ​മ​യം!
സ്വ​ത​ന്ത്ര​നാ​യ ദി​പു പ​ട​ക​ത്തി​ല്‍ ഇ​പ്പോ​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ല്‍ ചേ​ര്‍​ന്ന് എ​ല്‍​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​വു​ക​യും ചെ​യ്ത​തോ​ടെ മൂ​ന്നു മു​ന്ന​ണി​ക​ളും ആ​റം​ഗ​ങ്ങ​ള്‍ വീ​ത​മു​ള്ള തു​ല്യ ശ​ക്തി​ക​ളാ​യി മാ​റി. ഇ​നി ആ​രു പ്ര​സി​ഡ​ന്‍റാ​കും എ​ന്ന​താ​ണ് കാ​ത്തി​രു​ന്നു കാ​ണേ​ണ്ട​ത്. ര​ണ്ടു​ത​വ​ണ രാ​ജി​വ​ച്ച സി​പി​എ​മ്മി​ലെ വി​ജ​യ​മ്മ ഫി​ലേ​ന്ദ്ര​ന്‍ മാ​ത്ര​മാ​ണ് സി​പി​എം-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​നു​ള്ള ഏ​ക പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി എ​ന്ന​ത് ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും വീ​ണ്ടും ത​ല​വേ​ദ​ന​യാ​യി മാ​റു​ക​യാ​ണ്.