പി​ആ​ർ​എ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്
Saturday, May 21, 2022 10:57 PM IST
മ​ങ്കൊ​മ്പ്: വേ​ന​ൽ​മ​ഴ​യെ​ത്തു​ട​ർ​ന്ന കൃ​ഷി​നാ​ശം സം​ഭ​വി​ച്ച കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് പി​ആ​ർ​എ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം അ​ടി​യ​ന്തി​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തു​മ്പോ​ൾ ഒ​രേ​ക്ക​റി​ന് 25 ക്വി​ന്‍റ​ൽ അ​ടി​സ്ഥാ​ന വി​ല​യാ​യി ക​ണ​ക്കാ​ക്ക​ണം. 25 ക്വി​ന്‍റ​ലി​ൽ കു​റ​വു​വ​രു​ന്ന തൂ​ക്ക​ത്തി​ന്‍റെ വി​ല ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം. അ​ഞ്ചു ക്വി​ന്‍റ​ലി​ൽ കു​റ​വു വി​ള​വു ല​ഭി​ച്ച​ത് പൂ​ർ​ണനാ​ശ​മാ​യി ക​ണ​ക്കാ​ക്ക​ണം.

പൂ​ർ​ണ​കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്ക് ഏ​ക്ക​റി​ന് അ​ന്പ​തി​നാ​യി​രം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. നെ​ല്ലു​വി​ല വ​ർ​ധ​ന ന​ട​പ്പാ​ക്കാ​തെ​യും പ്രൊ​ഡ​ക്ഷ​ൻ ബോ​ണ​സ് അ​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​തെ​യും സ​ർ​ക്കാ​ർ ക​ർ​ഷ​ക​രോ​ട് ആ​വ​ഗ​ണ​ന​യാ​ണ് കാ​ട്ടു​ന്ന​തെ​ന്നു യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​മ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജു വ​ലി​യ​വീ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ബി മൂ​ലം​കു​ന്നം, എം.​സി. ജോ​യ​പ്പ​ൻ, കെ.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, പി.​പി ഷാ​ജി, പാ​പ്പ​ച്ച​ൻ ക​രു​മാ​ടി, ജോ​ർ​ജ് മ​ണ്ണൂ​പ്പ​റ​മ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.