ധ​ന്യ​ൻ മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ 97-ാം ച​ര​മവാ​ർ​ഷി​കാ​ച​ര​ണം
Saturday, May 21, 2022 11:10 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ത​​ദ്ദേ​​ശീ​​യ മെ​​ത്രാ​​നും വി​​ശു​​ദ്ധ ​കു​​ർ​​ബാ​​ന​​യു​​ടെ ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സ്ഥാ​​പ​​ക​​നു​​മാ​​യ ധ​​ന്യ​​ൻ മാ​​ർ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ 97-ാംച​​ര​​മ​ വാ​​ർ​​ഷി​​കാ​​ച​​ര​​ണം 26 മു​​ത​​ൽ ജൂ​​ണ്‍ ര​​ണ്ടു​​വ​​രെ അ​​ദ്ദേ​​ഹം ക​​ബ​​റ​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ലെ ക​​ബ​​റി​​ട​​പ​​ള്ളി​​യി​​ൽ ന​​ട​​ക്കും.

26ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ച​​ങ്ങ​​നാ​​ശേ​​രി പാ​​റേ​​ൽ മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ​നി​​ന്നു ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗി​​ന്‍റെ​​യും ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ലേ​​ക്കു തീ​​ർ​​ഥാ​​ട​​നം.

പാ​​റേ​​ൽ പ​​ള്ളി വി​​കാ​​രി ഫാ.​​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. മി​​ഷ​​ൻ​​ലീ​​ഗ് അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ.​​ആ​​ൻ​​ഡ്രൂ​​സ് പാ​​ണം​​പ​​റ​​ന്പി​​ൽ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. തീ​​ർ​​ഥാ​​ട​​ന​ത്തെ വി​​കാ​​രി റ​​വ.​​ഡോ.​​ജോ​​സ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, പോ​​സ്റ്റു​​ലേ​​റ്റ​​ർ ഡോ.​​സി​​സ്റ്റ​​ർ തെ​​രേ​​സാ ന​​ടു​​പ്പ​​ട​​വി​​ൽ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നു സ്വീ​​ക​​രി​​ക്കും. 4.30ന് ​​ഫാ.​​ജോ​​സ​​ഫ് മാ​​താ​​ളി​​ക്കു​​ന്നേ​​ൽ വി​​ശു​​ദ്ധ​ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.
27 മു​​ത​​ൽ ജൂ​​ണ്‍ ഒ​​ന്നു​​വ​​രെ തീ​​യ​​തി​​ക​​ളി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ വി​​വി​​ധ പ്രോ​​വി​​ൻ​​സു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​രാ​​ധ​​ന, 4.30ന് ​​വി​​ശു​​ദ്ധ​ കു​​ർ​​ബാ​​ന. വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ൽ റ​​വ.​​ഡോ.​​ആ​​ൻ​​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ, റ​​വ.​​ഡോ.​​സ്റ്റ​​നി സ്ലാ​​വൂ​​സ് കു​​ന്നേ​​ൽ, ഫാ.​​ജ​​സ്റ്റി​​ൻ കാ​​യം​​കു​​ള​​ത്തു​​ശേ​​രി, ഫാ.​​ലി​​ജോ ക​​വ​​ണു​​കാ​​ട്ടി​​ൽ, ഫാ.​​വ​​ർ​​ഗീ​​സ് പു​​തു​​പ്പ​​റ​​ന്പി​​ൽ, റ​​വ.​​ഡോ.​​തോ​​മ​​സ് തെ​​ങ്ങും​​പ​​ള്ളി​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ​ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.ച​​ര​​മ​​വാ​​ർ​​ഷി​​ക​​ദി​​ന​​മാ​​യ ര​​ണ്ടി​​ന് രാ​​വി​​ലെ ആ​​റി​​ന് സ​​ഹാ​​യ​ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, 7.15ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, 10.30ന് ​​ബി​​ഷ​​പ് മാ​​ർ റെ​​മി​​ജി​​യൂ​​സ് ഇ​​ഞ്ചി​​യാ​​നി​​യി​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ ​കു​​ർ​​ബാ​​ന​​ക്കു അ​ർ​പ്പി​ക്കും.

വി​​കാ​​രി ​ജ​​ന​​റാ​​ൾ മോ​​ണ്‍.​​തോ​​മ​​സ് പാ​​ടി​​യ​​ത്ത്, റ​​വ.​​ഡോ.​​ജോ​​സ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, ഫാ.​​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട്, ഫാ.​​സ​​ജേ​​ഷ് ഇ​​ളം​​തു​​രു​​ത്തി​​യി​​ൽ, ഫാ.​​അ​​ല​​ൻ വെ​​ട്ടു​​കു​​ഴി​​യി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​യി​​രി​​ക്കും.12.15​​ന് വി​​കാ​​രി​ ജ​​ന​​റാ​​ൾ മോ​​ണ്‍.​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​ക്ക​​ൽ, വൈ​​കു​​ന്നേ​​രം 4.30ന് ​​ഫാ.​​റി​​ജോ ഇ​​ട​​മു​​റി​​യി​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ​ കു​​ർ​​ബാ​​ന​​ക്ക് അ​ർ​പ്പി​ക്കും.