എ​സ്ബിയു​ടെ ശ​താ​ബ്ദി​യി​ൽ ഒ​രു സു​വ​ർ​ണജൂ​ബി​ലി സം​ഗ​മം
Sunday, May 22, 2022 11:04 PM IST
ചങ്ങനാശേരി: ശ​താ​ബ്ദി ആ​ഘോ​ഷവേ​ള​യി​ൽ കൗ​തു​ക​ക​ര​മാ​യ ഒ​രു പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​ന​ത്തി​നു സാ​ക്ഷ്യം വ​ഹി​ച്ച് എ​സ്ബി ​കോ​ളജ്. 1970-72 കാ​ല​ത്ത് എ​സ്ബി​യി​ൽ എംഎ മ​ല​യാ​ളം വി​ദ്യാ​ർ​ഥി​ക​ളാ​യിരുന്നവരാണ് ഒ​രു​മി​ച്ച​ത്.
പ്രഫ. ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ഡോ. ​വി​ള​ക്കു​ടി രാ​ജേ​ന്ദ്ര​ൻ, പ്രഫ. വി​ഷ്ണു​ന​ന്പൂ​തി​രി, കെ.​ഐ. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന ബാ​ച്ചാ​ണ് അ​വ​രു​ടെ എംഎ മ​ല​യാ​ളം പ​ഠ​ന​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി സ്മ​ര​ണ​ക​ളു​മാ​യി കോ​ളജി​ൽ ഒ​ത്തു​കൂ​ടി​യ​ത്. അ​ധ്യാ​പ​ക​രാ​യി​രു​ന്ന പ്രഫ. ആ​ന്‍റ​ണി ജോ​സ​ഫ്, പ്രഫ. ടി.​ജെ. മ​ത്താ​യി എ​ന്നി​വ​ർ​ക്കൊ​പ്പം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​റെ​ജി പ്ലാ​ത്തോ​ട്ടം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.ഡോ. ​ജോ​സ് തെ​ക്കേ​പ്പു​റ​ത്ത്, മ​ല​യാ​ള​വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് സ്ക​റി​യ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് ആ​ശം​സയ​ർ​പ്പി​ച്ചു.