അ​പ​ക​ട പ​ര​ന്പ​ര; ആ​ക്സി​ഡ​ന്‍റ് ഹ​ബ്ബാ​യി ഹ​രി​പ്പാ​ട്
Thursday, May 26, 2022 11:09 PM IST
ഹ​രി​പ്പാ​ട്: മ​ഴ​പെ​യ്താ​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന ആ​ക്സി​ഡ​ന്‍റ് ഹ​ബ്ബാ​യി ഹ​രി​പ്പാ​ട്. ഇ​ന്ന​ലെ​യും അ​പ​ക​ട പ​ര​ന്പ​ര​യു​ണ്ടാ​യി. ഹ​രി​പ്പാ​ട് ബോ​യ്സ് ഹൈ​സ്കൂ​ളി​നു സ​മീ​പം മ​ത്സ്യം ക​യ​റ്റി​വ​ന്ന ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്കും ക്ലീ​ന​ർ​ക്കും പ​രി​ക്കേ​റ്റു. കെ​എ​സ്ആ​ർ​ടി​സി ബ​സും പാ​ഴ്സ​ൽ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചും അ​പ​ക​ട​മു​ണ്ടാ​യി.

അ​ശാ​സ്ത്രീ​യ റോ​ഡ് ടാ​റിം​ഗ് കാ​ര​ണം വാ​ഹ​നാ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​ണി​വി​ടെ, ഇ​ന്ന​ലെ രാ​വി​ലെ ഗ​വ. ഹ​യ​ർ സെ​ക്ക​ഡ​റി സ്കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു ആ​ദ്യ അ​പ​ക​ടം. ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യ്ക്കും തെ​ക്കേ​ന​ട​യ്ക്കും ഇ​ട​യി​ൽ വേ​ന​ൽ​മ​ഴ തു​ട​ങ്ങി​യ​ശേ​ഷം 130 ൽ ​അ​ധി​കം വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ടാ​ർ ചെ​യ്ത​തി​ലെ അ​പാ​കം നി​മി​ത്തം റോ​ഡി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യ വി​ധ​ത്തി​ൽ മി​നു​സ​മു​ണ്ട്. ഇ​തി​നാ​ൽ മ​ഴ​പെ​യ്യു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ർ​ത്താ​ൻ ക​ഴി​യാ​തെ വ​രു​ന്നു. ര​ണ്ട് ദി​വ​സ​മാ​യി പ​ത്തി​ല​ധി​കം അ​പ​ക​ട​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​ൽ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ൻ മ​രി​ക്കു​ക​യും ചെ​യ്തു. ദി​നം​പ്ര​തി ശ​രാ​ശ​രി അ​ഞ്ചി​ൽ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്.

അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ ഹ​രി​പ്പാ​ട് മാ​ധ​വ ജം​ഗ്ഷ​ൻ​മു​ത​ൽ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​വ​രെ മ​ഴ​സ​മ​യ​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ദേ​ശീ​യ​പാ​താ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നു വേ​ണ്ട ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.