ടോ​റ​സ് ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് നി​ർ​മാ​ണത്തൊഴി​ലാ​ളി മ​രി​ച്ചു
Friday, May 27, 2022 10:46 PM IST
മാ​ങ്കാം​കു​ഴി: ടോ​റ​സ് ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു . ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. വെ​ൺ​മ​ണി ചെ​റു​വ​ല്ലൂ​ർ പ്ലാ​ന്ത​റ​യി​ൽ സു​ധാ​ക​ര​ന്‍റെ മ​ക​ൻ സ​ന്ദീ​പ് (38) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം സ​ഞ്ച​രി​ച്ച വെ​ണ്മ​ണി കൊ​ഴു​വ​ല്ലൂ​ർ പാ​റ​ച്ച​ന്ത വി​ജി​ത ഭ​വ​ന​ത്തി​ൽ വി​ജ​യ​കു​മാ​റി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മേ​സ്തി​രി പ​ണി​ക്കാ​രാ​ണ് ഇ​രു​വ​രും.

സ്കൂ​ട്ട​റി​ൽ ചാ​രും​മൂ​ട്ടി​ൽ ജോ​ലി​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ പ​ന്ത​ളം - മാ​വേ​ലി​ക്ക​ര റോ​ഡി​ൽ കൊ​ച്ചാ​ലും​മൂ​ട് എ​സ്ബി​ഐ​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞ ടോ​റ​സ് ലോ​റി കെ​എ​സ്ഇ​ബി ഇ​ട​റോ​ഡി​ലൂ​ടെ ക​യ​റി​വ​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചു.

ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട സ​ന്ദീ​പി​ന്‍റെ മൃ​ത​ശ​രീ​രം ച​ത​ഞ്ഞ​ര​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. ടോ​റ​സ് ലോ​റി​യും ഡ്രൈ​വ​റെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രൈ​വ​ർ​ക്കെ​തി​രേ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തു മാ​വേ​ലി​ക്ക​ര അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി റോ​ഡ് ശു​ചീ​ക​രി​ച്ചു. ലി​ഞ്ചു​വാ​ണ് മ​രി​ച്ച സ​ന്ദീ​പി​ന്‍റെ ഭാ​ര്യ. മ​ക​ൻ: സ​ഞ്ജ​യ്.