അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കു തുടക്കമായി. 972 കുടുംബങ്ങൾക്കാണ് ഗാർഹിക ശുദ്ധജല കണക്ഷൻ ലഭ്യമാക്കുക. ഇതോടെ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജല ഗാർഹിക കണക്ഷൻ ലഭിക്കുന്ന പഞ്ചായത്തായി പുന്നപ്ര തെക്ക് മാറും.
എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷനായി. അഡ്വ. ഷീബാ രാകേഷ്, ഗീതാ ബാബു, സതി രമേശ്, എം ഷീജ, പി.പി. ആന്റണി എന്നിവർ പ്രസംഗിച്ചു.
കുടിവെള്ള പദ്ധതി ഉദ്ഘാടനം
മങ്കൊമ്പ്: നെടുമുടി പഞ്ചായത്ത് 13-ാം വാർഡിലെ മുളയ്ക്കത്തറ നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്നും 10.5 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ബിനു ഐസക്ക് രാജു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മൻമദൻ നായർ അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് അംഗം ഗോഗുൽ ഷാജി, മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.
എസ്.വിജയൻ പിള്ള പ്രസിഡന്റ്
ആലപ്പുഴ: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഭരണസമിതി തെരഞ്ഞെടുപ്പോടെ സമാപിച്ചു. ഭാരവാഹികളായി എസ്. വിജയൻപിള്ള (പ്രസിഡന്റ്), രജീഷ് കുമാർ (ജനറൽ സെക്രട്ടറി), ജോയ്ദാസ് (ട്രഷറർ), ഡോ. സുരേഷ് കുമാർ, ഷാജി പുഴക്കൂൽ, കെ.എസ്. ഷാജു , ഐ.സി.ചെറിയാൻ (വൈസ് പ്രസിഡന്റുമാർ), നൗഷാദ് മേത്തർ, അബ്ദുൽ മുനീർ, മുഹമ്മദ് സിദ്ദീഖ്, സോജി സിറിയഖ് (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.