രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തും
Thursday, June 23, 2022 10:48 PM IST
ചേ​ര്‍​ത്ത​ല: മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും കോ​വി​ഡ് കേ​സു​ക​ളും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ന​ഗ​ര​സ​ഭ​യി​ൽ ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗം ചേ​ർ​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ട​വി​ട്ട് മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​തു​ക് പെ​രു​കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഡ്രൈ​ഡേ ആ​ച​രി​ക്കു​ന്ന​തി​നും കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള ആ​ളു​ക​ളെ ക​ണ്ടെ​ത്തി സ​മ്പ​ർ​ക്ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.