വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഗ​താ​ഗ​ത​ക്കു​രു​ക്ക്
Friday, June 24, 2022 10:49 PM IST
അ​മ്പ​ല​പ്പു​ഴ: മേ​ൽ​പ്പാ​ല​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. ദേ​ശീ​യ പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക്. കാ​ക്കാ​ഴം റെ​യി​ൽ​വെ മേ​ൽ​പ്പാ​ല​ത്തി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് 5.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ട​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​യ മാ​രു​തി ഓ​മ്നി വാ​നി​ൽ എ​തി​ർ ദി​ശ​യി​ൽനിന്നു വന്ന കാ​റും സ്കൂ​ട്ട​റു​ം ഇടി​ക്കു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സെ​ത്തി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ത്ത​തി​നാ​ൽ ദേ​ശീ​യ പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത്. ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഈ ​ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ടു. ​പ​രി​ക്കേ​റ്റ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.