ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ ഡോ​ക്ട​ർമാരെ ആ​ദ​രി​ക്കും
Friday, June 24, 2022 10:49 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ​യും ഹെ​ൽ​ത്ത് ഫോ​ർ ആ​ൾ ഫൗ​ണ്ടേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ ഡോ​ക്ട​ർമാരെ ആ​ദ​രി​ക്കും. ജൂ​ലൈ ഒ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​ല​പ്പു​ഴ ഐ​എം​എ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന്യൂ​റോ മെ​ഡി​സി​ൻ വി​ഭാ​ഗം ത​ല​വ​ൻ ഡോ.​സി.​വി.​ഷാ​ജി​ക്കും ചി​കി​ത്സ - സേ​വ​ന​മി​ക​വി​നു​മു​ള്ള പു​ര​സ്കാ​രം ഡോ.​സു​കൃ​ത് ല​ത, ഡോ.​ആ​ന്‍റ​ണി ആ​റാ​ട്ടു​കു​ളം, ഡോ.​പ​ദ്മ​നാ​ഭ ഷേ​ണാ​യി, ഡോ.​എ​സ്.​പി.​ലി​ഖി​ൻ, ഡോ.​എ​സ്.​ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ​ക്ക് ബെ​സ്റ്റ് ഡോ​ക്ട​ർ അ​വാ​ർ​ഡ് ന​ൽ​കും. എ.​എം.​ആ​രി​ഫ് എം​പി ഡോ​ക്ട്സ് ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും അ​വാ​ർ​ഡു വി​ത​ര​ണ​വും ന​ട​ത്തും.