വൈദ്യുതചാർജ് വ​ർ​ധ​ന​ പി​ൻ​വ​ലി​ക്ക​ണം: സോ​ഷ്യ​ൽ​ഫോ​റം
Saturday, June 25, 2022 11:19 PM IST
കാ​യം​കു​ളം: സാ​ധാ​ര​ണ​ക്കാ​രു​ടെ​ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന വൈ​ദ്യു​തചാ​ർ​ജ് വ​ർ​ധ​ന​ പി​ൻ​വ​ലി​ക്ക​ണമെന്നും പെ​ട്രോ​ൾ, ഡീ​സ​ൽ പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല വ​ർ​ധ​ന​വി​ൽ ക​ഷ്ട​പ്പെ​ടു​ന്ന ജ​ന​ങ്ങ​ൾ​ക്കുമേ​ലു​ള്ള മ​റ്റൊ​രു പ്ര​ഹ​ര​മാ​ണ് വൈ​ദ്യു​തചാ​ർ​ജ് വ​ർ​ധ​നയെ​ന്ന് കാ​യം​കു​ളം സോ​ഷ്യ​ൽ​ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഒ. ​ഹാ​രി​സ്.

വി​ല​ക്ക​യ​റ്റം മൂ​ലം പൊ​റു​തി​മു​ട്ടു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജീ​വി​ത​ക്ലേ​ശം വ​രു​ത്തി​വ​യ്ക്കു​ന്ന​താ​ണ് ക​റ​ണ്ട് ചാ​ർ​ജ് വ​ർ​ധ​ന. തൊ​ഴി​ലാ​ളിവ​ർ​ഗ സ​ർ​ക്കാ​രി​ന് ഭൂ​ഷ​ണ​മ​ല്ലാ​ത്ത ഇ​ത്ത​രം വ​ർ​ധ​ന​വി​നെ​തി​രേ ബ​ഹു​ജ​ന​ങ്ങ​ൾ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ക​യും പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.