പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ച് ആ​ല​പ്പി ബീ​ച്ച് ക്ല​ബ്
Saturday, June 25, 2022 11:20 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പി ബീ​ച്ച് ക്ല​ബ് (എ​ബി​സി) പ​ത്താ​മ​ത് വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ച​ല​ച്ചി​ത്ര സാം​സ്കാ​രി​ക രം​ഗ​ത്ത് മി​ക​ച്ച പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്നു. ഏ​റ്റ​വും മി​ക​ച്ച ച​ല​ച്ചിത്ര സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ ഹി​ഷാം അ​ബ്ദു​ൾ വ​ഹാ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജേ​താ​ക്ക​ളെ​യും ഗു​രു​പൂ​ജ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ യും ​ആ​ദ​രി​ക്കു​ം.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പ​ഠ​ന​മി​ക​വ് കാ​ഴ്ച​വ​യ്ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള സാ​മ്പ​ത്തി​ക വൈ​ജ്ഞാ​നി​ക സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ (എ​ഡ്യു​ക്കേ​ഷ​ണ​ൽ അ​സി​സ്റ്റ​ൻ​സ്) ഉ​ദ്ഘാ​ട​ന​ം എ​ച്ച്. സ​ലാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ എ ​ബി സി ​പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.